Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ ലൈവ്...

ആലപ്പുഴ ലൈവ് ^മാലിന്യത്തൊട്ടിയായ കനാലുകൾ

text_fields
bookmark_border
ആലപ്പുഴ ലൈവ് -മാലിന്യത്തൊട്ടിയായ കനാലുകൾ മാലിന്യം; ടൂറിസത്തി​െൻറ ഉപഉൽപന്നം ജില്ലയിൽ ടൂറിസത്തെ മുഖ്യധാരയിൽ എത്തിച്ചത് ഉൾനാടൻ ജലാശയങ്ങളാണ്. ഹൗസ്ബോട്ടുകൾ അടക്കമുള്ള ജലയാനങ്ങളുടെ സർവിസ് വർധിച്ചതോടെ ജലമലിനീകരണത്തി​െൻറ തോത് ഉയർന്നു. പ്ലാസ്റ്റിക് അടക്കം അജൈവ മാലിന്യങ്ങൾ വെള്ളത്തിൽ ഉപേക്ഷിക്കുന്നത് ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. പാരിസ്ഥിതിക സന്തുലനം തകിടം മറിക്കുന്ന വികലമായ വികസന നയമാണ് ടൂറിസം മേഖലയില്‍ മുന്നോട്ടുെവച്ചത്. മാലിന്യ നിർമാര്‍ജനത്തിന് ഫലപ്രദമായ പദ്ധതിയുമില്ലാത്ത ടൂറിസം പരിസ്ഥിതിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തീരദേശ സംരക്ഷണ നിയമവും വനനിയമങ്ങളും ലംഘിച്ച് വന്‍കിട ഹോട്ടല്‍ ഗ്രൂപ്പുകളും മറ്റും നടത്തുന്ന പരിസ്ഥിതി നാശം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. പരിസ്ഥിതി സൗഹാര്‍ദ ടൂറിസമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പരിസ്ഥിതി നാശം കൂടിവരുകയാണ്. വന്‍തോതില്‍ മാലിന്യം ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പുഴകളും നദികളും കായലും കടലുമെല്ലാം വന്‍തോതില്‍ മലിനീകരിക്കപ്പെടുന്നു. ജലാശയങ്ങളിൽ ഇ-കോളി ബാക്ടീരിയ ജില്ലയിൽ ജലമലിനീകരണം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് ഉൾനാടൻ ജലാശയങ്ങളിൽ സർവിസ് നടത്തുന്ന ഹൗസ്ബോട്ടുകളിൽനിന്നും പുറന്തള്ളുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്നതാണ്. 1200ൽപരം ഹൗസ്‌ബോട്ടുകളാണ്‌ വേമ്പനാട്ടുകായലിലൂടെ ദിനംപ്രതി ഒഴുകിനടക്കുന്നത്‌. കായലില്‍ ഒമ്പത് മീറ്റര്‍ ആണ്‌ ഏറ്റവും ആഴം കൂടിയ സ്ഥലമായി കണക്കാക്കിയിരുന്നത്‌. എന്നാല്‍, ഇന്ന്‌ മനുഷ്യവിസര്‍ജ്യവും ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക്കും കൂടി വീണ്‌ കായലി​െൻറ കൂടിയ ആഴം അഞ്ചുമീറ്റര്‍ ആയി കുറഞ്ഞു. ചില സ്ഥലങ്ങളില്‍ മൂന്ന്‌ മീറ്റര്‍ ആഴം മാത്രമേ ഉള്ളൂ. ടൂറിസം കടന്നുവരുമ്പോള്‍ ഒരു കായല്‍ എങ്ങനെ ഇല്ലാതാകുന്നു എന്നതി​െൻറ ഏറ്റവും നല്ല ഉദാഹരണമാണ്‌ വേമ്പനാട്ടുകായല്‍. കണ്ണീര്‍ പോലെ ശുദ്ധമായിരുന്ന വേമ്പനാട്ടുകായലിലെ ജലം ഇന്ന് ഡീസല്‍ വീണ്‌ കറുത്ത് കരിഓയില്‍ പോലെ ആയിരിക്കുന്നു. ഇതുമൂലം മത്സ്യസമ്പത്തി​െൻറ വന്‍ നാശമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. കായൽ മലിനീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറി​െൻറ കീഴിലെ ആലപ്പുഴയിലുള്ള അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയൺമ​െൻറ് (ഏട്രീ) എന്ന പഠന ഗവേഷണ സ്ഥാപനത്തി​െൻറ നേതൃത്വത്തിൽ വേമ്പനാട്ടുകായലിലെ ആവാസ വ്യവസ്ഥയെക്കുറിച്ച് പഠനം നടത്തിയിരുന്നു. കായലിൽ മത്സ്യസമ്പത്ത് നന്നേ കുറഞ്ഞതായി സർവേയിൽ കണ്ടെത്തി. നിലവിൽ 49 ഇനം മത്സ്യങ്ങൾ മാത്രമായി വേമ്പനാട്ടുകായലിൽ ചുരുങ്ങി. എട്ടിനം ചെമ്മീനുകളും ഒാരോ ഇനം കായൽ ഞണ്ടും കായൽ കക്കയും ആണ് അവശേഷിക്കുന്നത്. ഇ-കോളിയം ബാക്ടീരിയയുടെ തോത് 80 ശതമാനം ഉയർന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള മത്സ്യങ്ങളിൽ മാരക രോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. കനാൽ ബോട്ടിങ്ങും നിലച്ചു കനാലുകൾ മാലിന്യ വാഹികളായതോടെ വിനോദസഞ്ചാരികൾക്കായി ഏർപ്പെടുത്തിയ ബോട്ടിങ് നിലച്ചു. ബോട്ടുകൾ കനാലിൽ ഇറക്കാൻ കഴിയാതെ കാടുപിടിച്ച് നശിച്ചു. ആലപ്പുഴ കനാൽ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി മുപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്തെ കനാലിൽ വിനോദസഞ്ചാരികളെയും വഹിച്ച് നീങ്ങിയിരുന്ന പെഡൽ, റോവിങ് ബോട്ടുകളാണ് കനാൽ തീരത്തിരുന്ന് തുരുമ്പെടുക്കുന്നത്. കെ.സി. വേണുഗോപാൽ സംസ്ഥാന ടൂറിസം മന്ത്രിയായിരുന്ന കാലയളവിൽ നടപ്പാക്കിയ കനാൽ സൗന്ദര്യവത്കരണ പദ്ധതികളുടെ ഭാഗമായാണ് കനാലിൽ ബോട്ടിങ് ആരംഭിച്ചത്. നാല് പെഡൽ ബോട്ടുകളും രണ്ട് റോവിങ് ബോട്ടുകളുമായിരുന്നു സർവിസ് നടത്തിയത്. പെഡൽ ബോട്ടിന് 20 രൂപയും റോവിങ് ബോട്ടിന് 15 രൂപയുമായിരുന്നു വാടകയായി ഈടാക്കിയത്. രാവിലെ 10ന് തുടങ്ങി വൈകുന്നേരം ഏഴിന് അവസാനിക്കുന്ന തരത്തിലായിരുന്നു വിനോദസഞ്ചാരികൾക്കായി ബോട്ടിങ് ക്രമപ്പെടുത്തിയിരുന്നത്. സാധാരണ ദിവസങ്ങളിൽ നൂറോളം വിനോദസഞ്ചാരികൾ ബോട്ടിങ്ങിനെത്തിയിരുന്ന ഇവിടെ അവധി ദിവസങ്ങളിൽ ഇരട്ടിയോളം സഞ്ചാരികളാണ് എത്തിയിരുന്നത്. ഇതുവഴി ലഭിച്ചിരുന്ന അധിക വരുമാനമാണ് ഇതോടെ ഇല്ലാതായത്.
Show Full Article
TAGS:LOCAL NEWS 
Next Story