Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകായൽ മലിനീകരണം തടയാൻ...

കായൽ മലിനീകരണം തടയാൻ തണ്ണീർമുക്കം ബണ്ട്​ ഒരുവർഷം തുറന്നിടണം ^കക്ക തൊഴിലാളി യൂനിയൻ

text_fields
bookmark_border
കായൽ മലിനീകരണം തടയാൻ തണ്ണീർമുക്കം ബണ്ട് ഒരുവർഷം തുറന്നിടണം -കക്ക തൊഴിലാളി യൂനിയൻ മുഹമ്മ: വേമ്പനാട്ടുകായലിലെ മലിനീകരണം തടയാനും കക്ക-മത്സ്യ വംശവര്‍ധനവിനും തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഒരുവര്‍ഷം തുറന്നിടണമെന്ന് ആലപ്പി ഡിസ്ട്രിക്ട് കക്ക തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മല്ലികക്ക വാരി നശിപ്പിക്കുന്നതിനെതിരെ കര്‍ശന പരിശോധനയും നടപടിയും സ്വീകരിക്കുക, മേഖലയില്‍ ആധുനികവത്കരണം നടപ്പാക്കുക, കായല്‍ മലിനീകരണം തടയുക, ക്ഷേമപദ്ധതി നടപ്പാക്കുക, കക്ക വ്യവസായത്തെ ജി.എസ്.ടിയില്‍നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. യൂനിയന്‍ പ്രസിഡൻറ് പി.എസ്. ഷാജി പതാക ഉയര്‍ത്തി. പി.എന്‍. ദാസന്‍, കെ.എന്‍. ബാഹുലേയന്‍ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍. പദ്മലോചനന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടുകായലിലെ മാലിന്യങ്ങള്‍ നീക്കാന്‍ പദ്ധതി തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. കായലി​െൻറ അടിത്തട്ടില്‍ അടിയുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കിയില്ലെങ്കില്‍ കക്കയുടെയും മത്സ്യത്തി​െൻറയും നിലനില്‍പ് അസാധ്യമാണ്. കക്ക വ്യവസായ സംഘങ്ങള്‍ മുന്നോട്ടുവന്ന് മാലിന്യങ്ങള്‍ നീക്കണം. കക്ക ശാസ്ത്രീയമായി സംസ്‌കരിച്ച് ഉയര്‍ന്ന വിലയ്ക്ക് ബ്രാൻറഡ് ഉല്‍പന്നമായി വില്‍ക്കണം. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ചും കക്കമേഖലയെ രക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. പി.എസ്. ഷാജി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എന്‍.പി. സ്‌നേഹജന്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. സുരേന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡൻറ് സി.ഡി. തങ്കപ്പന്‍ നന്ദിയും പറഞ്ഞു. ജില്ല പ്രസിഡൻറായി അഡ്വ. പി.എസ്. ഷാജിയെയും ജനറല്‍ സെക്രട്ടറിയായി സി.കെ. സുരേന്ദ്രനെയും സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: പി.എന്‍. ദാസന്‍, കെ.എന്‍. ബാഹുലേയന്‍, സി.ഡി. തങ്കപ്പന്‍, കെ.കെ. വേലായുധന്‍, എ.ആര്‍. ആൻറണി, പി.കെ. പുരുഷോത്തമന്‍, പി.കെ. ചന്ദ്രിക (വൈ. പ്രസി.), പി. വി. മുരളീധരന്‍, കെ.പി. സോമന്‍ (ജോ. സെക്ര.), കെ.എസ്. ദാമോദരന്‍ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story