Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങമനാട്

ചെങ്ങമനാട്

text_fields
bookmark_border
ചിത്രം: 'അമ്മക്കിളിക്കൂട്' ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ കപ്രശ്ശേരിയില്‍ മണി തങ്കപ്പന് നിർമിക്കുന്ന വീടി​െൻറ ശിലാസ്ഥാപനം അന്‍വര്‍ സാദത്ത് എം.എല്‍.എയും സ്പോണ്‍സറായ കരിഷ്മ സെയ്തുമുഹമ്മദും ചേര്‍ന്ന് നിർവഹിക്കുന്നു ഫയല്‍നെയിം: EP ANKA 50 AMMAKILIKKODU അമ്മക്കിളിക്കൂട്: മണി തങ്കപ്പ​െൻറ ഭവനസാഫല്യം പൂവണിയുന്നു : വിധവകളും നിരാലംബരുമായ സ്ത്രീകളെ ലക്ഷ്യമാക്കി അന്‍വര്‍ സാദത്ത് എം.എല്‍.എ നടപ്പാക്കുന്ന 'അമ്മക്കിളിക്കൂട്' ഭവനപദ്ധതിയുടെ 14ാമത്തെ വീടി​െൻറ തറക്കല്ലിടല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കപ്രശ്ശേരിയില്‍ തുടക്കംകുറിച്ചു. കനാല്‍ റോഡില്‍ കൊട്ടുക്കല്‍പറമ്പില്‍ പരേതനായ തങ്കപ്പ​െൻറ ഭാര്യ മണിക്കാണ് വീട് നിർമിച്ച് നല്‍കുന്നത്. ഭര്‍ത്താവ് തങ്കപ്പനും മകന്‍ മനോജും മരിച്ചതോടെ നിരാലംബയായ മണി സഹോദരി മങ്കയുടെ വീട്ടിലാണ് അന്തിയുറങ്ങുന്നത്. എം.എല്‍.എയും സ്പോണ്‍സറായ കരിഷ്മ സെയ്തുമുഹമ്മദും ചേര്‍ന്ന് ശിലാസ്ഥാപനം നിർവഹിച്ചു. മണിയുടെ വീടിനാവശ്യമായ ഫര്‍ണിച്ചറുകളും കരിഷ്മ സെയ്തുമുഹമ്മദ് സ്പോണ്‍സര്‍ ചെയ്തു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാജേഷ് സ്വാഗതം പറഞ്ഞു. ഫാത്തിമ സെയ്തുമുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സെബാസ്റ്റ്യന്‍, ജില്ല പഞ്ചായത്ത് അംഗം സരള മോഹനന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആശ ഏല്യാസ്, ബ്ലോക്ക് അംഗങ്ങളായ രാജേഷ് മടത്തിമൂല, സന്ധ്യ നാരായണപിള്ള, വാര്‍ഡ് അംഗം ദിലീപ് കപ്രശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ജെര്‍ളി കപ്രശ്ശേരി, ജയന്തി അനില്‍കുമാര്‍, ടി.എം. അബ്ദുല്‍ഖാദര്‍, മുന്‍ പഞ്ചായത്ത് പ്രസിഡൻറ് ജയ മുരളീധരന്‍, എം.ആര്‍. സത്യന്‍, പി.ബി. സുനീര്‍, ടി.എസ്. ബാബു, എം.ജെ. ജോമി, ഒ.സി. ഉണ്ണി, ടി.കെ. സുനില്‍, നാസര്‍ ചാലക്കല്‍, പ്രസന്ന ബോസ്, എ.എ. റഷീദ്, കെ.എച്ച്. കബീര്‍, മുഹമ്മദ് ഈട്ടുങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു. പദ്ധതി പ്രകാരം നിർമാണം പൂര്‍ത്തിയാക്കിയ മൂന്ന് വീടുകളുടെ താക്കോല്‍ ഇതിനകം കൈമാറിയിരുന്നു. രണ്ട് വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story