Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങന്നൂരിലെ...

ചെങ്ങന്നൂരിലെ പതിനായിരം ഏക്കർ തരിശുനിലത്ത്​ കൃഷിയിറക്കും ^മന്ത്രി വി.എസ്. സുനിൽകുമാർ

text_fields
bookmark_border
ചെങ്ങന്നൂരിലെ പതിനായിരം ഏക്കർ തരിശുനിലത്ത് കൃഷിയിറക്കും -മന്ത്രി വി.എസ്. സുനിൽകുമാർ ചെങ്ങന്നൂരിലെ പതിനായിരം ഏക്കർ തരിശുനിലത്ത് കൃഷിയിറക്കും -മന്ത്രി വി.എസ്. സുനിൽകുമാർ ചെങ്ങന്നൂർ: ചെങ്ങന്നൂർ മണ്ഡലത്തിൽ തരിശായ പതിനായിരത്തിലധികം കൃഷിഭൂമിയിൽ നെൽകൃഷി മൂന്ന് വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഇതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് അടിയന്തരമായി പ്രൊജക്ടുകൾ തയാറാക്കും. പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള സർക്കാർ നയത്തി​െൻറ ഭാഗമാണിത്. കേരള ലാൻഡ് െഡവലപ്മ​െൻറ് കോർപറേഷൻ നബാർഡ് ആർ.ഐ.ഡി.എഫ് 21​െൻറ സഹസ്ര സരോവർ പദ്ധതിയുടെ ഭാഗമായി ആല പഞ്ചായത്തിലെ പൂമലച്ചാൽ ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ചെയർമാൻ ടി. പുരുഷോത്തമൻ, മാനേജിങ് ഡയറക്ടർ പി.എസ്. രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ട് ബോർഡ് അംഗം എം.എച്ച്. റഷീദ്, ആലപ്പുഴ പ്രിൻസിപ്പൽ അഗ്രികൾചറൽ ഓഫിസർ ജെ. പ്രേംകുമാർ, നബാർഡ് ആലപ്പുഴ അസിസ്റ്റൻറ് മാനേജർ രഘുനാഥൻ പിള്ള, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. വിശ്വംഭര പണിക്കർ, എം. ശശികുമാർ, പി.ബി. അഭിലാഷ്, ടി.എം. രത്നാകരൻ, കെ.ഡി. രാധാകൃഷ്ണക്കുറുപ്പ്, കോർപറേഷൻ കൺസ്ട്രക്ഷൻ എൻജിനീയർ എസ്. കുമാരി എന്നിവർ സംസാരിച്ചു. ശുഭാനന്ദാശ്രമം വാർഷിക മഹോത്സവം ചെങ്ങന്നൂർ: ഓതറ ആത്മബോധോദയ സംഘം ശുഭാനന്ദാശ്രമത്തിലെ വാർഷിക മഹോത്സവവും പുനഃപ്രതിഷ്ഠയും ചൊവ്വാഴ്ച മുതൽ 15 വരെ നടക്കും. രാവിലെ 7.30ന് ശുഭാനന്ദ ഗുരുവി​െൻറ ഛായാചിത്ര പുനഃപ്രതിഷ്ഠ ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ നിർവഹിക്കും. 10.30ന് കൊടിയേറ്റ്. ശുഭാനന്ദ കീർത്തനാമൃതം, ആത്മീയ പ്രഭാഷണം, സമൂഹാരാധന, 14ന് രാവിലെ 9.30ന് ഘോഷയാത്ര. രാവിലെ 11ന് പൊതുസമ്മേളനം ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡൻറ് ഗീത അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story