Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലങ്ങാട്

ആലങ്ങാട്

text_fields
bookmark_border
അജ്ഞാതസംഘം വീട്ടിലെത്തി ആക്രമണം നടത്തിയതായി പരാതി : കരുമാല്ലൂരിൽ അജ്ഞാതസംഘം വീട്ടിലെത്തി ആക്രമണം നടത്തിയതായി പരാതി. കരുമാല്ലൂർ മനയ്ക്കപ്പടി കളത്തിപ്പറമ്പിൽ സുരേഷി​െൻറ വീടും സമീപത്ത് വാടകക്ക് താമസിക്കുന്ന കുഞ്ഞപ്പ​െൻറ വീടുമാണ് ആക്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് കിഴിഞ്ഞാണ് സംഭവം. ഇരുവീടുകളുടെയും മുന്നിലെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത നിലയിലാണ്. ആക്രമണത്തിനുപയോഗിച്ച കല്ല്, വടി എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സി.െഎ വിശാൽ ജോൺസൺ, എസ്.ഐ എൽ. അനിൽ കുമാർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം ബാങ്ക് ജീവനക്കാരനായ യുവാവിനെ അടിച്ച് പരിക്കേൽപിച്ച സ്ഥലത്തിന് സമീപത്തെ വീടാണ് സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവവുമായി ആക്രമണത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുമെന്ന് എസ്.ഐ പറഞ്ഞു. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story