Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലങ്ങാട്

ആലങ്ങാട്

text_fields
bookmark_border
ബാങ്ക് ജീവനക്കാരന് മർദനം; മൂന്നുപേർ അറസ്റ്റിൽ : ബാങ്ക് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മന്നം മാക്കനായി തോപ്പിൽ വീട്ടിൽ മുഹമ്മദ് ഷെഫീക്ക് (29), വയൽക്കര മാനായിക്കോടത്ത് വീട്ടിൽ കമറുദ്ദീൻ (31), മാഞ്ഞാലി ചൂളക്കാപ്പറമ്പിൽ സാലിഹ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേക്കര സ്വദേശി വിനോദിനെയാണ് ബൈക്ക് തടഞ്ഞുനിർത്തി ആറംഗ സംഘം മർദിച്ചത്. കരുമാലൂർ ശാഖ ഫെഡറൽ ബാങ്ക് ജീവനക്കാരനാണ് വിനോദ്. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുേമ്പാൾ മനയ്ക്കപ്പടി ഷാപ്പുപടിയിലായിരുന്നു സംഭവം. സാലിഹിനെ ഉടൻ പൊലീസ് പിടികൂടി. തുടരന്വേഷണത്തിൽ മറ്റ് രണ്ടുപേരെക്കൂടി പിടികൂടുകയായിരുന്നു. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മൂന്നുപേരെക്കൂടി പിടികൂടാനുണ്ടെന്ന് എസ്‌.ഐ എൽ. അനിൽ കുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story