Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന വാഹനമോഷ്​ടാക്കൾ പിടിയിൽ

text_fields
bookmark_border
കട്ടപ്പന: മുൻ സൈനിക ഉദ്യോഗസ്ഥനുൾപ്പെടെ മൂന്നംഗ . ആലപ്പുഴ ഇരുമാണ്ടിക്കര തിരുവാംമണ്ടൂർ ഒത്തേരത്ത് സുജേഷ് (36), തൃശൂർ വെള്ളികുളങ്ങര കാവുംപറമ്പിൽ ഗിരീഷ് (32), തൃശൂർ പൊക്കര കരിത്തിപറമ്പിൽ നവീൻ (30) എന്നിവരാണ് ഉപ്പുതറ പൊലീസി​െൻറ പിടിയിലായത്. ചപ്പാത്തിലെ ഒരു വർക്ക് ഷോപ്പിൽനിന്ന് മോഷണം പോയ ജീപ്പിനെക്കുറിച്ച അന്വേഷണമാണ് അന്തർ സംസ്ഥാന വാഹനമോഷണ സംഘത്തെ കെണിയിലാക്കിയത്. തമിഴ്‌നാട്ടിലെ ഉദുമൽപേട്ടക്കടുത്ത് മടത്തുക്കുളത്തുനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഏഴിന് പുലർച്ചയാണ് ഉപ്പുതറ പരപ്പിലെ സ്വകാര്യ വർക്ക്ഷോപ്പിൽനിന്ന് കെ.എൽ.11.ജി-39 ജീപ്പ് മോഷണം പോയത്. ജീപ്പ് മോഷണം പോയ വിവരം ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ചപ്പാത്തിലെ ഒരു ഇരുമ്പുകടയിലെ ലോറി ഡ്രൈവർ കമ്പിയെടുക്കാൻ തമിഴ്‌നാടിന് പോകുംവഴി മടത്തുക്കുളത്ത് മോഷണം പോയ ജീപ്പ് കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. ഇയാൾ ഉടൻ ഉപ്പുതറ പൊലീസിൽ അറിയിക്കുകയും ചെയ്തു. ഉപ്പുതറ എസ്.ഐ തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെടുകയും ജീപ്പ് പ്രതികളെയുമായി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ജീപ്പ് മോഷണക്കേസിലെ ഒന്നാം പ്രതി സുജേഷ് മുൻ ആർമി ഉദ്യാഗസ്ഥനാണ്. സ്വഭാവദൂഷ്യത്തിന് പുറത്താക്കിയതാണ്. ഇയാളുടെപേരിൽ കേരളത്തിലും തമിഴ്നാട്ടിലുമായി ഒമ്പത് മോഷണക്കേസ് നിലവിലുണ്ട്. തമിഴ്‌നാട്ടിൽനിന്ന് കുറഞ്ഞവിലയിൽ പച്ചരി വാങ്ങി തൃശൂരിൽ വിൽപന നടത്തുകയായിരുന്നു സുജീഷി​െൻറ അടുത്തകാലെത്ത ജോലി. ഇതിനിടെയാണ് ഗിരീഷിനെയും നവീനെയും പരിചയപ്പെടുന്നത്. തുടർന്ന്‌ മൂവരും കറങ്ങിനടന്ന് മോഷണം നടത്തുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹ​െൻറ നിർദേശപ്രകാരം പീരുമേട് സി.ഐ വി. ഷിബുകുമാർ, ഉപ്പുതറ എസ്.ഐ എസ്. കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദുരൈരാജ്, സിവിൽ പൊലീസ് ഓഫിസർമാരായ വി.എം. ശ്രീജിത്, തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story