Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദ്യ...

ആദ്യ വിമാനയാത്രക്കൊരുങ്ങി തൃപ്പൂണിത്തുറ ബി.ആർ.സിയിലെ കുരുന്നുകൾ

text_fields
bookmark_border
തൃപ്പൂണിത്തുറ: മനസ്സിൽ സൂക്ഷിച്ച സ്വപ്നം യാഥാർഥ്യമാകുന്നതി​െൻറ ആവേശത്തിലാണ് സർവശിക്ഷ അഭിയാൻ തൃപ്പൂണിത്തുറ ബ്ലോക്ക് റിസോഴ്സ് സ​െൻററിലെ ഭിന്നശേഷിക്കാരായ 50 കുട്ടികൾ. ആദ്യമായി വിമാനത്തിൽ കയറുന്നതും ആകാശത്തുകൂടി പറക്കുന്നതും മോഹിച്ചുകഴിഞ്ഞ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള 50 കുട്ടികൾക്കാണ് അതിന് അവസരം കൈവന്നിരിക്കുന്നത്. ബി.ആർ.സിയുടെ കീഴിെല വിവിധ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പറക്കും. തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന കുട്ടികളുടെ സംഘത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സ്വീകരിക്കും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കുട്ടികൾ കൂടിക്കാഴ്ച നടത്തും. സെക്രേട്ടറിയറ്റ്, നിയമസഭ മന്ദിരം എന്നിവ കുട്ടികൾ സന്ദർശിക്കും. 17 അധ്യാപകരും ഡോക്ടറും ഒപ്പമുണ്ടാകും. രണ്ടുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് വിമാനയാത്രയിൽ പങ്കാളികളാകുന്നത്. തിരുവനന്തപുരം സന്ദർശനം പൂർത്തിയാക്കിയശേഷം വോൾവോ എ.സി ബസിൽ കൊച്ചിയിലേക്ക് മടങ്ങും. സർവശിക്ഷ അഭിയാൻ ബി.ആർ.സി ആദ്യമായാണ് ഇത്തരെമാരു പരിപാടി നടത്തുന്നത്. ഉദയംപേരൂർ സൺറൈസ് ഫിറ്റ്നസ് സ​െൻറർ നടത്തുന്ന വിദേശമലയാളി അറക്കത്തറ ലൂയിസാണ് വിമാനയാത്ര സംഘടിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story