Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദ്ഘാടനം മാറ്റിവെച്ചു

ഉദ്ഘാടനം മാറ്റിവെച്ചു

text_fields
bookmark_border
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) പുതുവൈപ്പ് കാമ്പസിൽ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പുതിയ അക്കാദമിക് മന്ദിര ബ്ലോക്കി​െൻറയും സ​െൻറര്‍ ഓഫ് എക്‌സലൻസി​െൻറയും ഉദ്ഘാടനം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. വിവാദ പ്രസ്താവന: ശശികലക്കെതിരെ നടപടിയെടുക്കണം --പി.ഡി.പി കൊച്ചി: മതേതര എഴുത്തുകാരെ വകവരുത്തുമെന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും പി.ഡി.പി ആവശ്യപ്പെട്ടു. ഉത്തരേന്ത്യൻ മോഡൽ കലാപശ്രമങ്ങൾക്ക് തുടക്കംകുറിച്ച പറവൂരിൽ പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറാകാതിരുന്നതാണ് വീണ്ടും ഇത്തരം പ്രകോപനങ്ങൾക്കും ആക്രമണങ്ങൾക്കും പരസ്യ ആഹ്വാനം നടത്താൻ സംഘ്പരിവാർ നേതാക്കളെ പ്രേരിപ്പിക്കുന്നത്. കേരളത്തിലെ മതേതര എഴുത്തുകാർക്കും ഗൗരി ലങ്കേഷി​െൻറ അനുഭവമായിരിക്കുമെന്ന പ്രസ്താവനയിലൂടെ കൊലപാതകികൾ ആരാണെന്നും പരസ്യമാക്കപ്പെട്ടിരിക്കുകയാണ്. എന്നിട്ടും അന്വേഷണസംഘം ഇരുട്ടിൽതപ്പുകയാണ്. കേരളത്തി​െൻറ മണ്ണ് സംഘ്പരിവാർ നേതാക്കൾക്ക് വിട്ടുകൊടുത്താൽ ഭവിഷ്യത്ത് ഭയാനകമായിരിക്കുമെന്ന് ജില്ല പ്രസിഡൻറ് വി.എം. അലിയാർ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story