Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇയോൺസ്​ കൊച്ചി...

'ഇയോൺസ്​ കൊച്ചി ^2017'ന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
'ഇയോൺസ് കൊച്ചി -2017'ന് ഇന്ന് തുടക്കം കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശായിലെ ഇൻറർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്‌സും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ചേർന്ന് സംഘടിപ്പിക്കുന്ന 'ഇയോൺസ് കൊച്ചി -2017'ന് തിങ്കളാഴ്ച കൊച്ചി സർവകലാശാലയിലെ സെമിനാർ കോംപ്ലക്സിൽ തുടക്കമാകും. നാലുദിവസം നീളുന്ന സമ്മേളനത്തിൽ ക്വാണ്ടം ഒപ്റ്റിക്സ്, ക്വാണ്ടം ഇൻഫർമേഷൻ മേഖലകളിലെ നൂതന ഗവേഷണങ്ങൾ ചർച്ചയാകും. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ വിവിധ രാജ്യങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുക്കും. ഒപ്റ്റിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക വർഷംതോറും എല്ലാ ഉപ ഭൂഖണ്ഡങ്ങളിലും നടത്തുന്ന അന്താരാഷ്ട്ര സമ്മേളനമാണ് ഇയോൺസ്. ദക്ഷിണേഷ്യയിലെ ഈ വർഷത്തെ സമ്മേളനമാണ് കൊച്ചി സർവകലാശാലയിൽ സംഘടിപ്പിക്കുന്നത്. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ സർവകലാശാല വൈസ്ചാൻസലർ ഡോ. ജെ. ലത ഉദ്ഘാടനം നിർവഹിക്കും. രജിസ്ട്രേഷന്: ionskochi.osahost.org.
Show Full Article
TAGS:LOCAL NEWS 
Next Story