Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െഎക്യരാഷ്​ട്രസഭ...

​െഎക്യരാഷ്​ട്രസഭ നോക്കുകുത്തിയാകുന്നു ^മഹല്ല്​ ജമാഅത്ത്​ കൗൺസിൽ

text_fields
bookmark_border
െഎക്യരാഷ്ട്രസഭ നോക്കുകുത്തിയാകുന്നു -മഹല്ല് ജമാഅത്ത് കൗൺസിൽ കൊച്ചി: രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ക്രൂരമായ നരനായാട്ടും പീഡനങ്ങളും നടന്നിട്ടും പതിനായിരങ്ങൾ അയൽരാജ്യങ്ങളിലേക്ക് അഭയാർഥികളായി പോകേണ്ട അവസ്ഥയുണ്ടായിട്ടും മ്യാൻമറിൽ ഇടപെടാതെ നോക്കുകുത്തിയായി നിൽക്കുന്ന െഎക്യരാഷ്ട്രസഭയുടെ നിലപാട് കുറ്റകരമായ അനാസ്ഥയാണെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന ഭാരവാഹികളുടെയും ജില്ല പ്രസിഡൻറ്, സെക്രട്ടറിമാരുടെയും യോഗം അഭിപ്രായപ്പെട്ടു. റോഹിംഗ്യൻ അഭയാർഥികളെ തിരിച്ചയക്കാനുള്ള നടപടികളിൽനിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് യോഗം അഭ്യർഥിച്ചു. സംസ്ഥാന വൈസ്പ്രസിഡൻറ് ഒ.വി. ജാഫർ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ്പ്രസിഡൻറ് അഡ്വ. പി.കെ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി പി.കെ.എ. കരീം വിഷയാവതരണം നടത്തി. ഗൗരി ലേങ്കഷി​െൻറ കൊലപാതകത്തിൽ യോഗം പ്രതിഷേധിച്ചു. ഒക്ടോബർ രണ്ടിന് സംസ്ഥാന നേതൃക്യാമ്പ് എറണാകുളത്ത് നടത്തും. സംസ്ഥാന ഭാരവാഹികളായ അഡ്വ. ടി.കെ. ഹസൻ ഇസ്മായിൽ ഫൈസി, ഫാറൂഖ് സഖാഫി, മൂസ പടന്നക്കാട്, ഷംസുദ്ദീൻകുഞ്ഞ്, ഷിഹാബ് നിസാമി, യൂത്ത് കൗൺസിൽ സംസ്ഥാന ജനറൽസെക്രട്ടറി സിറാജുദ്ദീൻ മാലേത്ത്, ജില്ല ഭാരവാഹികളായ അഡ്വ. ടി.കെ.പി. മുഹമ്മദ്കുഞ്ഞ്, എ.എ. ഉമ്മർ, പി. അബ്ദുൽഖാദർ, ഹൈദർ പാണത്തൂർ, നാസർ തെക്കേക്കര തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story