Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺവെക്സ് മിറർ...

കോൺവെക്സ് മിറർ സ്ഥാപിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: അപകടമേഖലയായ പായിപ്ര കിണറുപടിയിൽ നവയുഗം ആർട്സ് ആൻഡ് സ്പോട്സ് ക്ലബി​െൻറ നേതൃത്വത്തിൽ . തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന ഇവിടെ വാഹനങ്ങൾ വരുന്നത് പരസ്പരം കാണാൻ കണ്ണാടി സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട് . നാലുംകൂടിയ ജങ്ഷനിൽ തിരക്കേറിയ റോഡിനോട് ചേർന്ന് മതിൽ ഉയർന്നതോടെ നാലുഭാഗത്തുനിന്നും വരുന്ന ഇരുചക്ര വാഹനമുൾപ്പെടെയുള്ളവയുടെ ഡ്രൈവർമാർക്ക് മറ്റുവാഹനങ്ങൾ വരുന്നത് കാണാൻ കഴിയാതായതോടെ നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. കിണറുപടിയിലെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം സമർപ്പിച്ചെങ്കിലും നടപടിയില്ലാത്തതിനെത്തുടർന്നാണ് നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കണ്ണാടി സ്ഥാപിച്ചിത്. ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം എൻ. അരുൺ നിർവഹിച്ചു. ക്ലബ് സെക്രട്ടറി കെ.കെ. ശ്രീകാന്ത് അധ്യക്ഷതവഹിച്ചു. രണ്ടാം വാർഡ് അംഗം നസീമ സുനിൽ, ഇ.ബി. ജലാൽ, വി.എം. സിദ്ദീഖ്,ടി.എം. ഷബീർ, റസാഖ് പി.എം, നെജി എൻ.എം, സാമ്പിത്ത് പി.ബി, മാഹിൻ കെ.കെ, ഷാനു പടിഞ്ഞാറേചാലിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story