Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശോഭായാത്ര നാളെ;...

ശോഭായാത്ര നാളെ; അഷ്​ടമിരോഹിണി ആഘോഷത്തിന്​ തുടക്കം

text_fields
bookmark_border
തൃപ്പൂണിത്തുറ: ശ്രീകൃഷ്ണജയന്തി-അഷ്ടമിരോഹിണിയുടെ ഭാഗമായി മേഖലയിലെ ക്ഷേത്രങ്ങളിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ചൊവ്വാഴ്ചയാണ് ശോഭായാത്ര. ഉദയംപേരൂർ മാന്താറ്റ് മഹാവിഷ്ണുക്ഷേത്രത്തിൽ അഷ്ടമിരോഹിണിയുടെ ഭാഗമായി ക്ഷേത്രച്ചടങ്ങുകൾക്കുപുറമെ വൈകീട്ട് തിരുവാതിരക്കളി, സംഗീതാരാധന, മ്യൂസിക്കൽ ഫ്യൂഷൻ എന്നിവയും ഉണ്ടായി. തിങ്കളാഴ്ച കലശാഭിഷേകം, ശ്രീഭൂതബലി, വൈകീട്ട് ശ്രീദേവി അനൂപ് ആലുങ്കലി​െൻറ ഭരതനാട്യം എന്നിവ ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ പഞ്ചാരിമേളം, കളഭാഭിഷേകം, പഞ്ചവാദ്യം, ആനയൂട്ട്, എഴുന്നള്ളിപ്പ്, പാണ്ടിമേളം, പഞ്ചാരിമേളം, ഡബിൾ തായമ്പക എന്നിവയാണ് പ്രധാന പരിപാടികൾ. വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രധാന കേന്ദ്രങ്ങളിൽ ഉറിയടിമത്സരം നടത്തും. കുരീക്കാട് ശ്രീകൃഷ്ണക്ഷേത്രത്തിൽ ചൊവ്വാഴ്ച നാരായണീപാരായണം, വൈകീട്ട് ചോറ്റാനിക്കരയിലേക്ക് ശോഭായാത്ര എന്നിവ നടത്തും. ഉദയംപേരൂർ പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിലായി അഞ്ച് ശോഭായാത്രകൾ ഉണ്ടാകും. പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ശോഭായാത്രകൾ സംഗമിക്കും. ശ്രീപൂർണത്രയീശക്ഷേത്രം കേന്ദ്രീകരിച്ച് തൃപ്പൂണിത്തുറയിൽ വർണാഭമായ ശോഭായാത്ര നടത്തും. ശ്രീനിവാസകോവിൽ, ചങ്ങംകുളങ്ങര ക്ഷേത്രം, ഏരൂർ മുതുകളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലും അഷ്ടമിരോഹിണി പരിപാടികൾക്ക് തുടക്കമായി. ഇരുമ്പനം, തിരുവാങ്കുളം, കണയന്നൂർ, കൂരിയമംഗലം പ്രദേശങ്ങളിലും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ശോഭായാത്രകൾക്ക് ഒരുക്കം പൂർത്തിയായി. ഉദയംപേരൂർ കടവിൽ തൃക്കോവിൽ ക്ഷേത്രം, പടിക്കൽക്കാവ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ശോഭായാത്രകളുണ്ടാകും. നൂറുകണക്കിന് ബാലികബാലന്മാർ ശ്രീകൃഷ്ണ​െൻറയും രാധ-ഗോപികമാരുടെയും വേഷമണിഞ്ഞ് അണിനിരക്കും.
Show Full Article
TAGS:LOCAL NEWS 
Next Story