Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വർണം ഈ വർഷത്തെ...

സ്വർണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

text_fields
bookmark_border
കോഴിക്കോട്: സ്വർണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പവന് 22,720 രൂപയും ഗ്രാമിന് 2840 രൂപയുമാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലെ സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ ആഗസ്റ്റ് ആറിന് 21,120 രൂപയായിരുന്ന സ്വർണത്തിനാണ് ഒരുമാസം കഴിഞ്ഞയുടൻ 1600 രൂപയോളം വർധിച്ചത്്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 520 രൂപയുെട വർധനയുണ്ടായി. സെപ്റ്റംബറിൽ കൂടിയ വില ഇതുവെര താഴോട്ട് വന്നിട്ടില്ല. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വർധന തന്നെയാണ് കേരളത്തിലും പ്രതിഫലിച്ചത്. ദേശീയതലത്തിലും സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടുണ്ട്. ജൂലൈ ഒന്നുമുതൽ സ്വർണത്തിന് മൂന്ന് ശതമാനം ജി.എസ്.ടി കൂടി വന്നതോെട കല്യാണ പാർട്ടികളെയാണ് സ്വർണ വിലവർധന കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ആഗോളവിപണിയും എണ്ണവിലയും ഡോളറി​െൻറ വിനിമയനിരക്കും ഒക്കെയാണ് സ്വര്‍ണവിലയെ പ്രധാനമായും ബാധിക്കുന്നതെങ്കിലും ഇത്തവണ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങളും വില കൂടാന്‍ കാരണമായിട്ടുണ്ടെന്ന് സാമ്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യു.എസ് ജോബ് ഡാറ്റ താഴെയെത്തിയതും സ്വര്‍ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യതയെന്ന് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻറ് അസോസിയേഷൻ ഭാരവാഹികളും പറയുന്നു. സ്വർണത്തി​െൻറ റെക്കോഡ് വില 2012 െസപ്റ്റംബർ 14നായിരുന്നു. അന്ന് പവന് 24,160 രൂപയും ഗ്രാമിന് 3020 രൂപ വില വരെയുമായിരുന്നു. എന്നാൽ, 2015 ആഗസ്റ്റ് ആറിന് പവന് 18,720 രൂപയായി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ സ്വർണത്തി​െൻറ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്.
Show Full Article
TAGS:LOCAL NEWS 
Next Story