Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുത്തലാഖ്​: ​​​കോടതി...

മുത്തലാഖ്​: ​​​കോടതി വിധി പഠിക്കാൻ പേഴ്​സനൽ ലോ ബോർഡ്​ സമിതി

text_fields
bookmark_border
'വിധിയെ ബഹുമാനിക്കുന്നു; എന്നാൽ, സർക്കാർ നിലപാട് വ്യക്തിനിയമത്തിന്മേലുള്ള ആക്രമണം' ഭോപാൽ: മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതി വിധി വിശദമായി പഠിച്ച്, വിധിയും ശരീഅത്തും തമ്മിൽ വൈരുധ്യമുള്ള മേഖലകളിൽ പരിഹാരം കാണാൻ അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് പ്രത്യേക സമിതിയെ നിയമിച്ചു. അഭിഭാഷകരും മതപണ്ഡിതരുമടങ്ങുന്ന സമിതി, വിധിയുടെ നിയമപരവും മതപരവുമായ എല്ലാ വശങ്ങളും പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും ബോർഡ് അംഗം സഫർയാബ് ജീലാനി അറിയിച്ചു. തുടർന്നുള്ള നിയമനടപടികൾ ഇൗ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലായിരിക്കും. ഞായറാഴ്ച ഭോപാലിൽ ആരംഭിച്ച യോഗത്തിൽ പെങ്കടുത്ത 45 അംഗങ്ങളും തീരുമാനത്തെ അനുകൂലിച്ചു. വിധിയിൽ അനുകൂലമായും പ്രതികൂലമായുമുള്ള വശങ്ങൾ മനസ്സിലാക്കി റിവ്യൂ പെറ്റീഷൻ നൽകാനും ആലോചിക്കുന്നുണ്ട്. മുത്തലാഖ് സംബന്ധിച്ച കോടതി വിധിയെ ബഹുമാനിക്കുന്നുെവന്നും എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം മുസ്ലിം വ്യക്തിനിയമത്തിന്മേലുള്ള ആക്രമണമാണെന്നും ബോർഡ് അംഗം കമാൽ ഫാറൂഖി പറഞ്ഞു. ''സുന്നി വിശ്വാസധാരയിലെ നാല് ഇമാമുകളും മൂന്നു തലാഖും ഒരുമിച്ച് ചൊല്ലിയാൽ, മതാധ്യാപനങ്ങളുടെയും വിശ്വാസത്തി​െൻറയും അടിസ്ഥാനത്തിൽ സാധുവാകുമെന്നാണ് പറഞ്ഞത്. മുത്തലാഖ് പാപമാണെങ്കിലും അങ്ങനെ ചെയ്താൽ അത് സാധുവാകും എന്നാണ് ബോർഡ് നിലപാട്'' -അദ്ദേഹം പറഞ്ഞു. ''അതേസമയം, സുപ്രീംകോടതിയിൽ അറ്റോണി ജനറൽ മുഖേന കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലം ദുരുദ്ദേശ്യപരമാണ്. കോടതി മുഖേനയല്ലാതെയുള്ള എല്ലാ വിവാഹമോചനങ്ങളും ഭരണഘടനവിരുദ്ധമാണെന്നാണ് സർക്കാർ പറഞ്ഞത്. ഇത് അംഗീകരിക്കാനാവില്ല. ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസസംരക്ഷണത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ സർക്കാറി​െൻറ നിലപാട്. മുസ്ലിം വ്യക്തിനിയമങ്ങളിന്മേലുള്ള ഇത്തരം ആക്രമണങ്ങളെ സമുദായം ശക്തമായി ചെറുക്കും'' -കമാൽ ഫാറൂഖി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story