Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാണികളുടെ മനം കവർന്ന്​ ...

കാണികളുടെ മനം കവർന്ന്​ പ​ഴയ വാഹന പ്രദർശനം

text_fields
bookmark_border
കൊച്ചി: പ്രായം തളർത്താത്ത വാഹനങ്ങളുടെ പ്രദര്‍ശനം കൊച്ചി രാജേന്ദ്ര മൈതാനിയിൽ ആരംഭിച്ചു. ക്ലാസിക് കാറുകളുടെ വൈവിധ്യമാണ് മുഖ്യ ആകർഷണം. 1929 മുതല്‍ 1980 വരെയുള്ള കാറുകളും ഇരുചക്രവാഹനങ്ങളും ലോറിയും പ്രദര്‍ശനത്തിലുണ്ട്. 1934ല്‍ ഇംഗ്ലണ്ടില്‍നിന്ന് എത്തിയ ഓസ്റ്റിന്‍ കാര്‍, ഡോഡ്ജെ കിങ്സ്വെ, ഷെവ്രോലെ ഇംപാല, ലാൻഡ് മാസ്റ്റർ, ഫോർഡ്, ഫിയറ്റ് മില്ലെസെേൻറാ, അംബാസഡർ, മോറിസ് മൈനർ, ഫിയറ്റ് ടോപോലിനോ, സിംക, നിസാൻ, വോക്സ്വാഗൺ, ഷെവ്രോലെ, റിനോ, മെഴ്സിഡസ് ബെൻസി​െൻറ വിവിധ മോഡലുകൾ, ആഗസ്റ്റിൽ കൊച്ചി മുതൽ ബംഗളൂരു വരെ ഒാടി തിരിച്ചെത്തിയ ഫിയറ്റ് മിെല്ലസെ​െൻറാ, ട്രയംഫ് തുടങ്ങി അമ്പതിലേറെ രാജകീയപ്രൗഢി വിളിച്ചോതുന്ന കാറുകളുണ്ട് പ്രദർശനത്തിൽ. മോേട്ടാർ ബൈക്ക്, സൈക്കിൾ, ബുള്ളറ്റുകൾ, നിരവധി പഴയ സിനിമകളിലും നിവിൻ പോളിയുടെ 'സഖാവ്' സിനിമയിലും ഉപയോഗിച്ച ഫാർഗോ ലോറി, യുവാക്കളുടെ ഹരമായിരുന്ന ബുഗോേട്ടാ, യമഹ, വാമ്പിയർ തുടങ്ങിയ വാഹനങ്ങളും ഇവിടെ കാണാം. പ്രദർശനത്തിൽ ഏറ്റവും പഴക്കമേറിയത് 1929ൽ ഇറങ്ങിയ ഷെവ്രോലെയാണ്. വേണുഗോപാൽ, ശിവ് അർജുൻ, ആത്മചരൻ, ബോബി കുരുവിള, ഫ്ലമിഗോ കാർ സർവിസ് ഉടമകളായ ജയദേവൻ, ഗോപകുമാർ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങൾ. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നാണ് വാഹനങ്ങൾ എത്തിച്ചത്. പഴയ വാഹനങ്ങൾ വിലക്കെടുത്ത് ഇൻഷുറൻസ്, നികുതി ഉൾപ്പെടെ അടച്ച് അറ്റകുറ്റപ്പണി നടത്തിയാണ് പുറത്തിറക്കുന്നതെന്ന് ഉടമകളിലൊരായ വൈറ്റില സ്വദേശി ജയദേവ് പറഞ്ഞു. നൂറുകണക്കിന് വാഹനപ്രേമികളും വിദ്യാർഥികളും പ്രദർശനം കാണാനെത്തുന്നുണ്ട്. കാറുകളിൽ ഇരുന്ന് സെല്‍ഫി എടുക്കാനും തിരക്കേറെ. കൊച്ചിൻ വിൻറാഷ് ക്ലബാണ് സംഘാടകർ. ഞായറാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story