Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഹിങ്ക്യൻ...

റോഹിങ്ക്യൻ അഭയാർഥികൾക്ക് നീതി ഉറപ്പാക്കണം ^റാവുത്തർ ഫെഡറേഷൻ

text_fields
bookmark_border
റോഹിങ്ക്യൻ അഭയാർഥികൾക്ക് നീതി ഉറപ്പാക്കണം -റാവുത്തർ ഫെഡറേഷൻ ആലപ്പുഴ: ജന്മനാട്ടിൽ പൗരത്വം നിഷേധിക്കപ്പെട്ട് കൊടിയ മർദനങ്ങൾക്കും മനുഷ്യാവകാശ നിഷേധങ്ങൾക്കും വിധേയരായി ജീവരക്ഷാർഥം ഇന്ത്യയിലേക്ക് അഭയാർഥികളായി എത്തിച്ചേർന്ന റോഹിങ്ക്യൻ മുസ്ലിംകളോട് കേന്ദ്രസർക്കാർ നീതി പുലർത്തണമെന്ന് റാവുത്തർ ഫെഡറേഷൻ. അവർക്ക് താൽക്കാലിക സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഫെഡറേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് അഭ്യർഥിച്ചു. പ്രസിഡൻറ് പെരുവന്താനം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ റിപ്പോർട്ടും പ്രമേയങ്ങളും അവതരിപ്പിച്ചു. എച്ച്. മീരാസാഹിബ്, തൈക്കൂട്ടത്തിൽ സക്കീർ, എ. ഖാജാഹുസൈൻ, കെ.എസ്. അലി അക്ബർ, ഇ. അബ്ദുൽ അസീസ്, ഹബീബ് റാൻ പന്തളം, അബു പാലക്കാടൻ, കെ.എം. സെയ്തുമുഹമ്മദ്, അഡ്വ. മുജീബ് റാൻ, പ്രഫ. ബഷീർഖാൻ, അബ്ദുൽ ഫത്താഹ്, എസ്. ഷാജഹാൻ, എം.എച്ച്. ബദറുദ്ദീൻ, റജി മഷൂർ, സലിം പെരിനാട്, കമറുദ്ദീൻ മുണ്ടുതറ, ഇബ്രാഹിംകുട്ടി റാവുത്തർ കുമളി, എബ്രയിൽ ബഷീർ റാവുത്തർ, അബ്ദുൽ റഷീദ്, നൂറുദ്ദീൻ റാവുത്തർ, പി.എസ്. സൈനുദ്ദീൻ, ഖാസിം റാവുത്തർ, സാബു എസ്. ഖാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story