Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് കേരള...

യൂത്ത് കേരള എക്സ്​പ്രസ്​​​; 15 വരെ അപേക്ഷിക്കാം

text_fields
bookmark_border
ആലപ്പുഴ: യുവജന ക്ഷേമ ബോർഡ് യൂത്ത് ക്ലബുകളുടെ ശാക്തീകരണം ലക്ഷ്യമാക്കി സംസ്ഥാന അടിസ്ഥാനത്തിൽ നടപ്പാക്കുന്ന യൂത്ത് കേരള എക്സ്പ്രസിൽ ഇൗ മാസം 15നകം അപേക്ഷിക്കണമെന്ന് ജില്ല യൂത്ത് േപ്രാഗ്രാം ഓഫിസർ അറിയിച്ചു. വിവിധ മേഖലകളിൽ ക്ലബുകൾ നടത്തുന്ന ഇടപെടലുകൾ കണ്ടെത്തി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് യൂത്ത് കേരള എക്സ്പ്രസിലൂടെ ഉദ്ദേശിക്കുന്നത്. പരിസ്ഥിതി പ്രവർത്തനം, വനിത ശാക്തീകരണം, സാമൂഹിക സേവനം, ബോധവത്കരണം, സാംസ്കാരികം, സ്പോർട്സ് എന്നീ വിഭാഗങ്ങളിലെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. ഓരോ മേഖലയിലെയും പ്രവർത്തനങ്ങളുടെ മൂന്ന് മിനിറ്റുള്ള വിഡിയോകൾ 15നകം കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡി​െൻറ അതത് ജില്ല ഓഫിസുകളിലോ മെംബർ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ലഭിക്കണം. വിഡിയോകളിൽ മേഖല വ്യക്തമായി രേഖപ്പെടുത്തണം. ഇൗ മാസം 30ന് ഇതിൽനിന്ന് 100 ക്ലബുകൾക്ക് സംസ്ഥാനത്ത് മൂന്ന് മേഖല മത്സരങ്ങൾ സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 100 ക്ലബുകൾക്ക് തയാറെടുപ്പുകൾക്കായി യുവജനക്ഷേമ ബോർഡ് സാമ്പത്തിക സഹായം നൽകും. സോണൽ മത്സരങ്ങളിൽ വിജയികളാവുന്നവർക്ക് 50,000, 25,000,10,000 എന്നീ ക്രമത്തിൽ കാഷ് അവാർഡ് നൽകും. സോണൽ മത്സര വിജയികളെ പങ്കെടുപ്പിച്ച് സംസ്ഥാനതല മത്സരം സംഘടിപ്പിക്കും. രണ്ടുലക്ഷം, ഒരുലക്ഷം, അരലക്ഷം എന്നീ ക്രമത്തിൽ അവാർഡ് നൽകും. നിലവിൽ അഫിലിയേഷൻ ഇല്ലാത്ത യൂത്ത് ക്ലബുകൾക്ക് യുവജനക്ഷേമ ബോർഡി​െൻറ ജില്ല ഓഫിസുകളിൽനിന്ന് അഫിലിയേഷൻ വാങ്ങി മത്സരത്തിൽ പങ്കാളികളാകാം. അരൂരിൽ ശ്രീകൃഷ്ണജയന്തി അരൂർ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് അരൂർ മേഖല ഒരുങ്ങി. കണ്ണ​െൻറ പിറന്നാൾ വരവറിയിച്ച് വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. അരൂർ പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ശോഭായാത്ര അരൂർ ക്ഷേത്രം കവലയിലെത്തുമ്പോൾ മറ്റ് കേന്ദ്രങ്ങളിൽനിന്നുള്ള ശോഭായാത്രകൾ കൂടി സംഗമിച്ച് അരൂർ പാവുമ്പായിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് നീങ്ങും. ഇവിടെ രാത്രി എട്ടിന് കൊച്ചിൻ കൃഷ്ണകൃപയുടെ ഭജനയും ശ്രീകൃഷ്ണാവതാര പൂജകളും ഉണ്ടാകും. വ ചന്തിരൂർ, എരമല്ലൂർ, എഴുപുന്ന, ചമ്മനാട് എന്നിവിടങ്ങളിലും ശോാഭയാത്രകൾ നടക്കും. എരമല്ലൂർ തോട്ടപ്പള്ളി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉണ്ടാകും. വിശ്വകർമ ദിനം അരൂർ: വിശ്വകർമ സർവിസ് സൊസൈറ്റി താലൂക്ക് യൂനിയ​െൻറ നേതൃത്വത്തിൽ 17ന് വിശ്വകർമ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കും. വിശ്വകർമ രഥഘോഷയാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. വൈകീട്ട് 4.30ന് എരമല്ലൂർ ഗവ. എൽ.പി സ്കൂളിൽ ചേരുന്ന സമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പി.ബി. അനിൽകുമാർ അധ്യക്ഷത വഹിക്കും. രാജീവ് ആലുങ്കൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story