Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണവ്യവസ്ഥയിൽ ആത്മീയത...

ഭരണവ്യവസ്ഥയിൽ ആത്മീയത കൂട്ടിക്കലർത്താൻ പാടില്ല ^ഡോ. എം.എൻ. കാരശ്ശേരി

text_fields
bookmark_border
ഭരണവ്യവസ്ഥയിൽ ആത്മീയത കൂട്ടിക്കലർത്താൻ പാടില്ല -ഡോ. എം.എൻ. കാരശ്ശേരി ആലപ്പുഴ: ഭരണവ്യവസ്ഥയിൽ ആത്മീയത കൂട്ടിക്കലർത്താൻ പാടില്ലെന്ന് ഡോ. എം.എൻ. കാരശ്ശേരി. ഈ സ്ഥിതി ജനാധിപത്യ വ്യവസ്ഥയുടെ ശുദ്ധിക്ക് ഗുണം ചെയ്യില്ല. ചിന്തകനും അധ്യാപകനുമായിരുന്ന പ്രഫ. ഐ. ഇസ്താക്ക് അനുസ്മരണവും സാംസ്കാരിക സമ്മേളനവും തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.പിയിൽ യോഗി ആദിത്യനാഥി‍​െൻറ സ്ഥാനാരോഹണം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫൗണ്ടേഷൻ ചെയർമാൻ ഡോ. െജയിംസ് മണിമല അധ്യക്ഷത വഹിച്ചു. പ്രഫ. ആർ. ജിതേന്ദ്രവർമ അനുസ്മരണ പ്രഭാഷണം നടത്തി. ഇസ്താക്ക് അനുസ്മരണങ്ങൾ, സ്മാരക പ്രഭാഷണങ്ങൾ എന്നിവയുടെ ബുള്ളറ്റിൻ പ്രകാശനം അമ്പലപ്പുഴ ഗോപകുമാർ കഥാകൃത്ത് ഫ്രാൻസീസ് നെറോണക്ക് നൽകി നിർവഹിച്ചു. തുടർന്ന് ഉച്ചക്ക് ഒന്നിന് ഇഷ്ടവാക്ക്, മാർച്ച് ഡോക്യുമ​െൻററികൾ പ്രദർശിപ്പിച്ചു. വൈകുന്നേരം 4.30ന് കലാമണ്ഡലം ഗോപിയും സംഘവും അവതരിപ്പിക്കുന്ന കഥകളി രുഗ്മാംഗദചരിതം നടന്നു. ഇസ്താക്ക് ഫൗണ്ടേഷൻ ചെയർമാൻ ജയിംസ് മണിമല, സെക്രട്ടറി രവീന്ദ്രൻ കളരിക്കൽ, ഡോ. പി. ആൻറണി, ഡോ. ജി. ബാലചന്ദ്രൻ, ആര്യാട് വാസുദേവൻ, ടി. മോഹനൻ, കെ.ആർ. ജേക്കബ്, മൈക്കിൾ അഗസ്റ്റിൻ, എൽ.കെ. രാജശ്രീ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story