Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേടായ ആശുപത്രി...

കേടായ ആശുപത്രി ഉപകരണങ്ങൾക്ക്​ എൻജിനീയറിങ്​ വിദ്യാർഥികളുടെ 'ചികിത്സ'

text_fields
bookmark_border
ആലപ്പുഴ: 'യുവത്വം ആസ്തി വികസനത്തിലൂടെ' സന്ദേശവുമായി ചേർത്തല കോളജ് ഒാഫ് എൻജിനീയറിങ്ങിലെ നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ ആവിഷ്കരിച്ച പദ്ധതി സർക്കാറിന് മാതൃകയാകുന്നു. സെൽ വളൻറിയർമാർ രൂപംകൊടുത്ത 'പുനർജനി' പദ്ധതി പ്രകാരം ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉപയോഗശൂന്യ ഉപകരണങ്ങൾ നന്നാക്കി. കഴിഞ്ഞ ഡിസംബറിൽ 61 ലക്ഷം രൂപയുടെ ആസ്തി പുനർനിർമാണം നടത്തിയ എൻ.എസ്.എസ് ടീം ഇക്കുറി ഒരുകോടിയുടെ പ്രവർത്തനങ്ങളാണ് നടത്തുന്നത്. വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും ജനറൽ ആശുപത്രികളിലും നിസ്സാര തകരാറുകളാൽ വലിച്ചെറിയപ്പെട്ട ഉപകരണങ്ങൾ 'പുനർജനി' പ്രവർത്തകരുടെ ഇടപെടൽ മൂലം ഉപേക്ഷിക്കപ്പെടുന്നില്ല. മന്ത്രി ജി. സുധാകരനും കലക്ടർ ടി.വി. അനുപമയും ക്യാമ്പ് സന്ദർശിച്ചു. സർക്കാറി​െൻറ വികസന പ്രവർത്തനങ്ങളിൽ പുനർജനി പദ്ധതി മാതൃകയാക്കണമെന്ന നിർദേശമാണ് മന്ത്രി സുധാകരൻ മുന്നോട്ടുവെച്ചത്. പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറിങ് വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. എൻ.എസ്.എസ് ടെക്നിക്കൽ സെൽ പ്രോഗ്രാം ഒാഫിസർ പി.കെ. കണ്ണദാസ്, ആശുപത്രി വികസന സമിതി മുൻ അംഗം എം. മുഹമ്മദ് കോയ, െഎ. ഷെഫീക്ക്, ഡോ. ഹരികുമാർ, വളൻറിയർ സെക്രട്ടറിമാരായ സ്വാതി എസ്. നായർ, അജയ് സോമൻ, എൻ.എസ്.എസ് ഫീൽഡ് ഒാഫിസർ എൻ. മുന്നാദേവ്, ആക്ട് മെംബർ അഞ്ജലി എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story