Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടിനും നാടിനും...

വീടിനും നാടിനും സന്തോഷമായി അയനയുടെ മെഡിക്കൽ പ്രവേശം

text_fields
bookmark_border
അരൂര്‍: ഇല്ലായ്മകൾ കരുത്താക്കി എം.ബി.ബി.എസ് പ്രവേശനം കിട്ടിയതി​െൻറ ആഹ്ലാദത്തിലാണ് അരൂർ കായിപ്പുറത്ത് അയന അനിലി​െൻറ കുടുംബം. അരൂരിലെ സ്വകാര്യകമ്പനിയിൽ ഡ്രൈവറായ അനിലി​െൻറ മൂത്തമകളാണ് അയന. കഷ്ടപ്പാടുകൾക്കിടയിലും പ്ലസ് ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ അയനക്ക് എറണാകുളം കലക്ടറുടെ വിദ്യാഭ്യാസനിധിയിൽനിന്നുള്ള പഠനസഹായം ലഭിച്ചിരുന്നു. കഴിഞ്ഞവർഷം മെഡിക്കൽ പ്രവേശനത്തിന് പട്ടികജാതി േക്വാട്ടയിൽ അർഹത നേടിയെങ്കിലും സാമ്പത്തിക പരാധീനതകളാൽ അവസാന നിമിഷം പിന്മാറുകയായിരുന്നു. ഇത്തവണ വീണ്ടും എൻട്രൻസ് എഴുതി മികച്ച വിജയം നേടുകയും സർക്കാർ േക്വാട്ടയിൽതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശനം നേടുകയും ചെയ്തു. അയനയുടെ സഹോദരൻ ആകാശ് എറണാകുളം എസ്.ആർ.വി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാവ് ലൈജ.
Show Full Article
TAGS:LOCAL NEWS 
Next Story