Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൺറൈസ്​​...

സൺറൈസ്​​ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്​റ്റിവ് ഡിസീസസ്​ ലോഗോ പ്രകാശനം

text_fields
bookmark_border
കൊച്ചി: സമ്പൂർണ ഉദരരോഗ ചികിത്സ കേന്ദ്രവും ആധുനിക ലാപ്പറോസ്കോപ്പിക് സർജറിയിൽ ആഗോള റഫറൽ സ​െൻററുമായ സൺറൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്റ്റിവ് ഡിസീസസി​െൻറ ലോഗോ സൺറൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്റ്റിവ് ഡിസീസസ് ഡയറക്ടറും ഗ്യാസ്ട്രോ ഇൻറസ്റ്റൈനൽ ഡിസീസസ് ആൻഡ് ട്രാൻസ്പ്ലാൻറ് സർജറി വകുപ്പ് മേധാവിയുമായ ഡോ. ബൈജു സേനാധിപന് നൽകി സൺറൈസ് ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനും ഇൻറർനാഷനൽ മോഡേൺ ഹോസ്പിറ്റൽ ചെയർമാനുമായ ഡോ. ഹാഫിസ് റഹ്മാൻ പ്രകാശനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. പ്രതാപ്കുമാർ ആമുഖ പ്രഭാഷണം നടത്തി. രാജ്യാന്തരശ്രദ്ധ നേടിയ പ്രമുഖ ലാപ്പറോസ്കോപ്പിക് സർജൻ ഡോ. ബൈജു സേനാധിപനാണ് ഇൻസ്റ്റിറ്റ്യൂട്ടിന് നേതൃത്വം നൽകുന്നത്. സർജിക്കൽ ഗ്യാസ്േട്രാ എൻററോളജി വിഭാഗത്തിൽ സീനിയർ കൺസൽട്ടൻറ് ഡോ. രജീഷ് ശെൽവഗണേശൻ, ഡോ. അഭിലാഷ്, മെഡിക്കൽ ഗ്യാസ്േട്രാ എൻററോളജി വിഭാഗത്തിൽ സീനിയർ കൺസൽട്ടൻറ് ഡോ. രാജീവ് ജയദേവൻ, കൺസൽട്ടൻറുമാരായ ഡോ. ജിഫി റസാഖ്, ഡോ. ജോബി അഗസ്റ്റിൻ എന്നിവരും ഉൾപ്പെട്ടതാണ് ചികിത്സക സംഘം. ഉദരാർബുദം, ലിവർ, പാൻക്രിയാസ്, കോളോറെക്ടൽ അർബുദം എന്നിവക്കുള്ള ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയക്ക് പുറെമ കുടൽമാറ്റ ശസ്ത്രക്രിയ, ഗാൾബ്ലാഡർ സ്റ്റോൺ ഉൾപ്പെടെ വിവിധ ഇനം സ്റ്റോണുകൾ, അമിതവണ്ണത്തിനുള്ള ബേരിയാട്രിക് സർജറി, പ്രമേഹരോഗികൾക്കുള്ള മെറ്റബോളിക് സർജറി എന്നിവയിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ചികിത്സ ലഭ്യമാണ്. ഉദരാശയ ശസ്ത്രക്രിയ നിർദേശിക്കപ്പെട്ടവർക്ക് സർജറിക്ക് മുമ്പ് വിദഗ്ധോപദേശം നൽകുന്നതിന് 24 മണിക്കൂറും സൗജന്യമായി പ്രവർത്തിക്കുന്ന സെക്കൻഡ് ഒപ്പീനിയൻ ക്ലിനിക്കും സജ്ജീകരിച്ചിട്ടുണ്ട്. 97443 43000 നമ്പറിൽ വിളിച്ച് വിദഗ്ധ ഡോക്ടർമാരിൽനിന്ന് സംശയനിവൃത്തി വരുത്താം. സൺറൈസ് ഹോസ്പിറ്റലി​െൻറ ഭാഗമായ സൺറൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്റ്റിവ് ഡിസീസസി​െൻറ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബർ 23ന് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story