Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനീറമ്പുഴ എൽ.പി...

നീറമ്പുഴ എൽ.പി സ്‌കൂളിൽ ശലഭോദ്യാനം നിർമിച്ച് വിശ്വജ്യോതി

text_fields
bookmark_border
മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി നീറമ്പുഴ ഗവ.എൽ.പി.സ്‌കൂളിൽ ജൈവ വൈവിധ്യ ഉദ്യാനം വിപുലീകരിച്ചു. വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കോളജിലെ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ നിർവഹിച്ചു. ശലഭോദ്യാനത്തി​െൻറയും കമ്പോസ്റ്റ് കുഴിയുടെയും നിർമാണ പ്രവർത്തനങ്ങൾക്കാണ് കോളജിലെ 30 എൻ.എസ്.എസ് അംഗങ്ങൾ പങ്കാളികളായത്. എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ ഷാരോൺ വർഗീസ്, വളൻറിയർമാരായ പ്രണവ് പ്രദീപ്, ചാൾസ് ജോർജ്, സീബ ക്ലീറ്റസ്, റിയ അലക്‌സ്, അഷ്‌ന ഷെറിൻ എന്നിവർ നേതൃത്വം നൽകി. സ്‌കൂൾ പി.ടി.എ യുടെയും മാതൃസമിതിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചിത്രം ( school ) വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ സഹകരണത്തോടെ നീറമ്പുഴ ഗവ.എൽ.പി.സ്‌കൂളിൽ നടത്തിയ ജൈവ വൈവിധ്യ ഉദ്യാന നിർമാണം മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story