Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭയും പൊതുമരാമത്തും ...

നഗരസഭയും പൊതുമരാമത്തും കൈയൊഴ​ിഞ്ഞു; മീഡിയനുകളിൽ സൂചന ലൈറ്റ്​ സ്ഥാപിച്ച്​ പൊലീസും പൗരസമിതിയും

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭയും പൊതുമരാമത്ത് വകുപ്പും കൈയൊഴിഞ്ഞതോടെ നഗരമധ്യത്തിലെ അപകടക്കെണിയായി മാറിയ മീഡിയനുകളിൽ പൊലീസും പൗരസമിതിയും ചേർന്ന് അപകട സൂചന ലൈറ്റ് സ്ഥാപിച്ചു. ദിനേനയെന്നോണം അപകട പരമ്പര സൃഷ്ടിക്കുന്ന കച്ചേരിത്താഴത്തെ ട്രാഫിക് മീഡിയനുകളിലാണ് െപാലീസും പൗരസമിതി പ്രവർത്തകരും സംയുക്തമായി ശനിയാഴ്ച റിഫ്ലക്ടർ ബോർഡുകളടക്കമുള്ളവ സ്ഥാപിച്ചത്. ഒരുമാസത്തിനിടെ കോട്ടയം ഭാഗത്തുനിന്ന് മൂവാറ്റുപുഴയിലേക്ക് വന്ന പത്തോളം വാഹനങ്ങളാണ് മീഡിയനിൽ ഇടിച്ചുകയറി അപകടങ്ങളിൽപെട്ടത്. അശാസ്ത്രീയമായി നിർമിച്ച മീഡിയനുകളിൽ വാഹനങ്ങൾ ഇടിച്ചു കയറുകയായിരുന്നു. റോഡി​െൻറ മധ്യത്തിൽ സ്ഥിതിചെയ്യുന്ന മീഡിയനുകൾ ശ്രദ്ധയിൽപെടാത്തതാണ് കാരണം. അപകടം തുടർക്കഥയായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. ഇതേ തുടർന്നാണ് അപകട സൂചന ലൈറ്റും റിഫ്ലക്ടറുകളും സ്ഥാപിക്കാൻ ഇവർ മുന്നിട്ടിറങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story