Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ താലൂക്ക്...

മൂവാറ്റുപുഴ താലൂക്ക് ലാൻഡ്​ അസൈന്‍മെൻറ്​ കമ്മിറ്റി നിലവില്‍ വന്നു; പ്രഥമ യോഗം നാളെ

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലാൻഡ് അസൈന്‍മ​െൻറ് കമ്മിറ്റി നിലവില്‍ വന്നു. പ്രഥമ യോഗം തിങ്കളാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോൺഫറന്‍സ് ഹാളില്‍ നടക്കും. മൂവാറ്റുപുഴ, പിറവം നിയോജകമണ്ഡലത്തിലായി വ്യാപിച്ച് കിടക്കുന്ന മൂവാറ്റുപുഴ താലൂക്കിന് കീഴിലുള്ള 18- വില്ലേജ് ഓഫിസുകളില്‍നിന്നുള്ള പട്ടയത്തിനുള്ള അപേക്ഷകളാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ പരിഗണിക്കുന്നത്. ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ എല്‍ദോ എബ്രഹാം, അനൂപ് ജേക്കബ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.പി. രാമചന്ദ്രന്‍, എം.ജി. രാമചന്ദ്രന്‍, പി.പി. എല്‍ദോസ്, എ. അബൂബക്കര്‍, ടോം കുര്യാച്ചന്‍, ജോഷി ജേക്കബ്, രാധ നാരായണന്‍, പൈലി പൈങ്ങോട്ടൂര്‍, എം.എം. അശോകന്‍, കാസിം റാവുത്തര്‍, സോളി മോനച്ചന്‍, കെ.എസ്. ജയപ്രകാശ്, കെ.പി. രാജു, താലൂക്കി​െൻറ പരിധിയിലെ ജില്ല പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍, തഹസില്‍ദാര്‍ എന്നിവരടങ്ങുന്നതാണ് ലാൻഡ് അസൈന്‍മ​െൻറ് കമ്മിറ്റി. അതത് വില്ലേജ് ഓഫിസുകളില്‍ ലഭിച്ച പട്ടയ അപേക്ഷകള്‍ നിയമപരമായ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് കമ്മിറ്റിയുടെ പരിഗണനക്ക് വരുന്നത്. മൂവാറ്റുപുഴ താലൂക്കിന് കീഴില്‍ നൂറുകണക്കിന് അപേക്ഷകളാണ് പട്ടയത്തിനായി ലഭിച്ചത്. വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയമോ, കൈവശരേഖകളോ ഇല്ലാത്തതിനാല്‍ സര്‍ക്കാറില്‍നിന്നുള്ള വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനോ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. കമ്മിറ്റി ചേരുന്നതോടെ നടപടി പൂര്‍ത്തിയായ അര്‍ഹരായവര്‍ക്കുള്ള പട്ടയങ്ങള്‍ നല്‍കുന്നതിനും മറ്റ് നടപടി പൂര്‍ത്തീകരിക്കുന്നതിനും സാധ്യമാകും. പ്രഥമ യോഗത്തിൽ പരിഗണിക്കാൻ 36- അപേക്ഷയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാക്കിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story