Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടമ്പുഴ,...

കുട്ടമ്പുഴ, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ ഭൂമി തർക്കം;​ ഉന്നതതല യോഗം 20ന്​

text_fields
bookmark_border
മൂവാറ്റുപുഴ: കുട്ടമ്പുഴ, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ വനം, -റവന്യൂ വകുപ്പുകള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാൻ ഇൗ മാസം 20ന് ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്ത് വനം-റവന്യൂ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം നടക്കും. യോഗത്തില്‍ എം.എൽ.എമാരായ എല്‍ദോ എബ്രഹാം, ആൻറണി ജോണ്‍, കുട്ടമ്പുഴ, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡൻറുമാര്‍ എന്നിവര്‍ സംമ്പന്ധിക്കും. വനം-റവന്യൂ വകുപ്പുകള്‍ തമ്മിലെ തര്‍ക്കത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി പട്ടയവും കൈവശ രേഖയും ലഭിക്കാതെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയമോ, കൈവശരേഖകളോ ഇല്ലാത്തതിനാല്‍ സര്‍ക്കാറില്‍നിന്ന് വീട് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കാനോ മക്കളുടെ വിദ്യാഭ്യാസ, വിവാഹക്കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനോ കഴിയാത്ത അവസ്ഥയിലാണ്. പട്ടയപ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 20ന് നടക്കുന്ന ഉന്നതതല യോഗത്തോടെ പട്ടയമോ, കൈവശരേഖയോ ഇല്ലാതെ നിരവധി വര്‍ഷങ്ങളായി പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായേക്കും.
Show Full Article
TAGS:LOCAL NEWS 
Next Story