Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപരനെ വളർത്തുന്ന...

അപരനെ വളർത്തുന്ന നേതൃശൈലി േപ്രാത്സാഹിപ്പിക്കണം ^കർദിനാൾ ജോർജ് ആലഞ്ചേരി

text_fields
bookmark_border
അപരനെ വളർത്തുന്ന നേതൃശൈലി േപ്രാത്സാഹിപ്പിക്കണം -കർദിനാൾ ജോർജ് ആലഞ്ചേരി കൊച്ചി: മറ്റുള്ളവരെ പരിഗണിക്കുകയും വളർത്തുകയും ചെയ്യുന്ന സവിശേഷ ശൈലിയാകണം അൽമായ നേതൃത്വത്തി​െൻറ മുഖമുദ്രയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. എറണാകുളം--അങ്കമാലി അതിരൂപതയുടെ പാസ്റ്ററൽ കൗൺസിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷിപ്ത താൽപര്യങ്ങൾക്ക് അപരനിൽനിന്ന് കവർന്നെടുക്കുന്നതാവരുത് നേതൃത്വം. ദൈവവും സമൂഹവും നൽകുന്ന അംഗീകാരമായ നേതൃദൗത്യത്തെ വിനയപൂർവം അപരന് ശുശ്രൂഷ നൽകാനുള്ള അവസരമായി അൽമായ നേതാക്കൾ കാണണം. മാറുന്ന കാലത്തി​െൻറ സൂചനകൾ തിരിച്ചറിയാനും സാക്ഷ്യജീവിതം ഫലദായകമാക്കാനും അൽമായനേതാക്കൾ ജാഗ്രതപാലിക്കണമെന്നും മേജർ ആർച്ച് ബിഷപ് പറഞ്ഞു. ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പാസ്റ്ററൽ കൗൺസിൽ സ്മരണിക ജസ്റ്റിസ് കുര്യൻ ജോസഫിനുനൽകി മേജർ ആർച്ച് ബിഷപ് പ്രകാശനം ചെയ്തു. ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത്, മുൻ സെക്രട്ടറിമാരായ അഡ്വ. ചാർളി പോൾ, അഡ്വ. ജോസ് വിതയത്തിൽ, ജോയൻറ് സെക്രട്ടറി റെന്നി ജോസ്, ജിയോ ബേബി മഴുവഞ്ചേരി എന്നിവർ സംസാരിച്ചു. ഫാ. ഷിനു ഉതുപ്പാൻ, മിനി പോൾ എന്നിവർ മോഡറേറ്റർമാരായി.
Show Full Article
TAGS:LOCAL NEWS 
Next Story