Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർട്ടൂണിസ്​റ്റുകൾ...

കാർട്ടൂണിസ്​റ്റുകൾ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം ^സുകുമാർ

text_fields
bookmark_border
കാർട്ടൂണിസ്റ്റുകൾ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം -സുകുമാർ കൊച്ചി: പുതിയ ലോകത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ പഠിച്ച് സമൂഹത്തിന് മെച്ചപ്പെട്ട കാർട്ടൂണുകൾ നൽകാൻ കാർട്ടൂണിസ്റ്റുകൾ തയാറാകണമെന്ന് കാർട്ടൂൺ അക്കാദമി ചെയർമാൻ സുകുമാർ അഭിപ്രായപ്പെട്ടു. കേരള കാർട്ടൂൺ അക്കാദമി ചാവറ കൾചറൽ സ​െൻററി​െൻറ സഹകരണത്തോടെ നടത്തിയ 'മീറ്റ് ദി മാസ്റ്റേഴ്സ്' ഏകദിന കാർട്ടൂൺ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാദമി വൈസ് ചെയർമാൻമാരായ ഇബ്രാഹിം ബാദുഷ, സജീവ് ബാലകൃഷ്ണൻ, ചാവറ കൾചറൽ സ​െൻറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ എന്നിവർ സംസാരിച്ചു. രതീഷ് രവി, ഹകു എന്നിവർ ക്ലാസ് നയിച്ചു. ദേശീയ അധ്യാപക അവാർഡ് ലഭിച്ച കാർട്ടൂണിസ്റ്റ് കാർത്തിക കറ്റാനത്തെ സുകുമാർ പൊന്നാട അണിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story