Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭൂമിയുടെ അന്ത്യം...

ഭൂമിയുടെ അന്ത്യം മനുഷ്യൻ നേരത്തെയാക്കുന്നു^എം.എ. ബേബി

text_fields
bookmark_border
ഭൂമിയുടെ അന്ത്യം മനുഷ്യൻ നേരത്തെയാക്കുന്നു-എം.എ. ബേബി കളമശ്ശേരി: കടുത്ത പ്രകൃതി ചൂഷണത്തിന് വിധേയമാക്കി ഭൂമിയുടെ അന്ത്യം മനുഷ്യൻ നേരത്തെയാക്കുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂേറാ അംഗം എം.എ. ബേബി. മാർക്സിസ്റ്റ് ക്ലാസിക്കുകളെ കുറിച്ച് ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ് പ്ലെയ്സ്മ​െൻറ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠനക്ലാസിൽ ഫ്രഡറിക് ഏംഗൽസി​െൻറ 'പ്രകൃതിയുടെ വൈരുധ്യാത്മകത' എന്ന കൃതിയെ ആസ്പദമാക്കി ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അസമത്വങ്ങളെയും അനീതികളെയും ഇല്ലാതാക്കാനോ ലഘൂകരിക്കാനോ ഇത്തരം ദാർശനിക കൃതികൾ പ്രചോദനം നൽകുന്നു. വൈരുധ്യാത്മകശാസ്ത്രത്തെ പ്രകൃതിയിലും മനുഷ്യനിലും പ്രയോഗിക്കുന്ന സാഹസിക ശ്രമമാണ് ഏംഗൽസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണ കേന്ദ്രം കൺവീനർ പി.എം. ദിനേശ് മണി അധ്യക്ഷത വഹിച്ചു. പി. രാജീവ്, അഡ്വ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story