Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​റ്റുഡൻറ്​ പൊലീസ്...

സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റ്​ ക്യാമ്പിന്​ സമാപനം

text_fields
bookmark_border
കൊച്ചി: സ​െൻറ് ആൽബർട്സ് സ്കൂളിൽ നടന്ന സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ ഓണാവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം എറണാകുളം അസി. കമീഷണർ കെ. ലാൽജി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ക്രൈം റെക്കോഡ് ബ്യൂറോ അസി. കമീഷണറും എസ്.പി.സി നോഡൽ ഓഫിസറുമായ ടി.ആർ. രാജേഷ്‌ അധ്യക്ഷത വഹിച്ചു. സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ ജി.ഡി. വിജയകുമാർ, സെൻട്രൽ സി.െഎ എ. അനന്തലാൽ, സ​െൻറ് ആൽബർട്സ് സ്കൂൾ ഹെഡ്മാസ്റ്റർ ബേബി തദേവൂസ് എന്നിവർ സംസാരിച്ചു. സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജോസഫ് സാജൻ സ്വാഗതവും എസ്.പി.സി സി.പി.ഒ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. സ​െൻറ് ആൽബർട്സ് സ്കൂൾ, ഗവ. ഗേൾസ്‌ ഹൈസ്കൂൾ, ദാറുൽ ഉലൂം സ്കൂൾ എന്നിവിടങ്ങളിൽനിന്ന് 183 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എ.എസ്.െഎമാരായ കുര്യാക്കോസ്, ജേക്കബ് മാണി, മോഹനൻ, സി.പി.ഒമാരായ രാജേഷ്‌, ഉത്തംകുമാർ, വനിത സി.പി.ഒമാരായ മരിയ, പ്രിയ പി. കൃഷ്ണൻ, കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ കൃഷ്ണകുമാർ, എം.ബി. ഫ്രാൻസിസ്, സേവ്യർ മോഹൻ, ഷാരോൺ, ജെംറോസ് എന്നിവർ മുഴുവൻ സമയവും ക്യാമ്പിൽ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story