Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവല്ലാർപാടം തീർഥാടനം...

വല്ലാർപാടം തീർഥാടനം ഇന്ന്

text_fields
bookmark_border
കൊച്ചി: ഈ വർഷത്തെ വല്ലാർപാടം മരിയൻ തീർഥാടനം ഞായറാഴ്ച നടക്കും. ആയിരക്കണക്കിന് വിശ്വാസികൾ തീർഥാടനത്തിലും തുടർന്നുള്ള ദിവ്യബലിയിലും പങ്കുചേരും. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലി​െൻറ മുഖ്യകാർമികത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ മുന്നൂറോളം വൈദികർ സഹകാർമികരായിരിക്കും. ഉച്ചക്ക് ശേഷം മൂന്നിന് ആരംഭിക്കുന്ന തീർഥാടനം ട്രാഫിക് നിയമങ്ങൾ പാലിച്ചായിരിക്കുമെന്ന് തീർഥാടന കമ്മിറ്റി ജനറൽ കൺവീനർ മോൺ. മാത്യു ഇലഞ്ഞിമറ്റം അറിയിച്ചു. ഉച്ചക്കുശേഷം മൂന്നിന് സ​െൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ യുവജന പ്രതിനിധികൾക്ക് പതാക കൈമാറി തീർഥാടനം ഫ്ലാഗ് ഓഫ് ചെയ്യും. ഗോശ്രീ ജങ്ഷനിൽ 3.30ന് അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം യുവജന സമൂഹത്തിന് ദീപശിഖ കൈമാറുന്നതോടെ തീർഥാടനം ആരംഭിക്കും. രണ്ടിടത്ത് നിന്നുമുള്ള തീർഥാടക സമൂഹങ്ങൾ ജപമാല ചൊല്ലിയും മരിയഗീതികൾ ആലപിച്ചും കാൽനടയായി വല്ലാർപാടം ബസിലിക്കയിലേക്ക് നീങ്ങും. ബസിലിക്കക്ക് മുന്നിലെ മംഗളകവാടത്തിന് മുന്നിൽ റെക്ടർ മോൺ. ജോസഫ് തണ്ണിക്കോട്ടും കൊേമ്പ്രരിയ അംഗങ്ങളും തീർഥാടകരെ സ്വീകരിക്കും. തുടർന്ന് റോസറി പാർക്കിൽ തയാറാക്കിയ ബലിവേദിയിൽ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലി​െൻറ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും. അതിരൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. സി.എ.സിയുടെ നേതൃത്വത്തിൽ നൂറോളം വരുന്ന ഗായകസംഘം തിരുക്കർമങ്ങളിൽ ഗാനങ്ങൾ ആലപിക്കും. ദിവ്യബലിക്കുശേഷം ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ വല്ലാർപാടത്തമ്മക്ക് അടിമ സമർപ്പിച്ച് പ്രാർഥിക്കും. തീർഥാടകർക്ക് തിരിച്ചുപോകാൻ പ്രത്യേക വാഹനസൗകര്യം ഉണ്ടാകും. എറണാകുളം, കാക്കനാട്, വൈപ്പിൻ, ചേരാനല്ലൂർ, കൂനമ്മാവ്, കളമശ്ശേരി തുടങ്ങി അതിരൂപതയുടെ വിവിധ ഭാഗങ്ങളിലേക്ക് ബസുകൾ സർവിസ് നടത്തും. തീർഥാടനത്തിന് ശേഷം തിങ്കളാഴ്ച മരിയൻ കൺവെൻഷൻ ആരംഭിക്കും. 15 വരെ നീളും. സെപ്റ്റംബർ 24നാണ് ബസിലിക്കയിൽ വല്ലാർപാടത്തമ്മയുടെ തിരുനാൾ. 16ന് കൊടികയറും.
Show Full Article
TAGS:LOCAL NEWS 
Next Story