Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുരുതര ക്രമക്കേട്:...

ഗുരുതര ക്രമക്കേട്: മൂന്ന് റേഷന്‍ കടകള്‍ക്ക് താഴിട്ട് കലക്ടര്‍

text_fields
bookmark_border
കാക്കനാട്: ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ മൂന്ന് റേഷന്‍ കടകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ചെറിയ കുറ്റങ്ങള്‍ കണ്ടെത്തിയ 81 റേഷന്‍ കടകള്‍ക്ക് താക്കീതും നല്‍കി. കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല രൂപവത്രിച്ച സ്പെഷല്‍ സ്‌ക്വാഡ് ഓണക്കാലത്ത് റേഷന്‍ കടകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പാലാരിവട്ടം, പള്ളുരുത്തി, കുന്നത്തുനാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളാണ് പൂട്ടിയതെന്ന് ജില്ല സപ്ലൈ ഓഫിസര്‍ വി.രാമചന്ദ്രന്‍ അറിയിച്ചു. ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫിസുകള്‍ക്ക് കീഴിലും രണ്ട് സിറ്റി റേഷനിങ് ഓഫിസിന് കീഴിലുമുള്ള റേഷന്‍ കടകളില്‍ ഓണക്കാലത്താണ് സ്‌ക്വാഡുകള്‍ പരിശോധന നടത്തിയത്. കുന്നത്തുനാട്ടിലെ റേഷന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ റേഷന്‍ സാധനങ്ങളുടെ സ്റ്റോക്കിൽ ഗണ്യമായ കുറവാണ് കണ്ടെത്തിയത്. നാല് ചാക്ക് ഗോതമ്പ് സ്വകാര്യ വ്യക്തിക്ക് മറിച്ചുവിറ്റതായും കണ്ടെത്തി. പള്ളുരുത്തിയിലെ റേഷന്‍ കടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നതായി സെപ്ലെ ഓഫിസ് അധികൃതര്‍ അറിയിച്ചു. മുന്‍ഗണന, എ.എ.വൈ പട്ടികയില്‍ വന്ന കാര്‍ഡുകള്‍ സീല്‍ ചെയ്തശേഷം കാര്‍ഡുടമകള്‍ക്ക് തിരികെ നല്‍കാതെ കടയില്‍ സൂക്ഷിച്ച് കൃത്രിമമായി ചെലവ് രേഖപ്പെടുത്തി റേഷന്‍ സാധനങ്ങള്‍ മറിച്ച് വിറ്റതായും കണ്ടെത്തി. പാലാരിവട്ടത്തെ റേഷന്‍ കടയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയിരുന്നില്ല. ഓണക്കാലത്ത് വിതരണത്തിന് എത്തിച്ച 11 ചാക്ക് അരി മാറ്റിെവച്ചശേഷം സാധനം വാങ്ങാനെത്തിയവര്‍ക്ക് സ്റ്റോക്ക് എത്തിയിട്ടില്ലെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതായും അധികൃതര്‍ പറഞ്ഞു. കൃത്യസമയത്ത് റേഷന്‍ കടകള്‍ തുറക്കാതിരിക്കുക, കണക്ക് ബുക്കുകള്‍ കൃത്യമായി സൂക്ഷിക്കാതിരിക്കുക, വിലവിവരപ്പട്ടിക പൊതുജനങ്ങള്‍ക്ക് കൃത്യമായി കാണത്തക്ക വിധം സജ്ജീകരിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് 81 റേഷന്‍ കടയുടമകളെ താക്കീത് നല്‍കി വിട്ടയച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story