Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഞ്ചുകിലോ കഞ്ചാവുമായി...

അഞ്ചുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
മട്ടാഞ്ചേരി: അഞ്ചുകിലോ കഞ്ചാവുമായി മട്ടാഞ്ചേരിയില്‍ എക്സൈസ് സംഘം രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൂവപ്പാടം സ്വദേശികളായ സുനിൽ ‍(45), ശശികുമാർ ‍(51) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിന്‍ കോളജ് പരിസരത്ത് താമസിക്കുന്ന പ്രതികള്‍ കുറെനാളായി വിദ്യാര്‍ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവരുകയായിരുന്നു. മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി, തോപ്പുംപടി മേഖലയില്‍ കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. സംഘത്തില്‍ നിരവധി പേരുണ്ടെന്ന സൂചനയും എക്സൈസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. പൊതികളിലാക്കിയ കഞ്ചാവ് സ്കൂട്ടറിലാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്. ഇതിന് ഉപയോഗിച്ച വാഹനവും എക്സൈസ് പിടിച്ചെടുത്തു. പ്രിവൻറിവ് ഓഫിസര്‍മാരായ മൈക്കിള്‍, െഡന്നീസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സെയ്ദ്, മനീഷ് മോന്‍, സോമന്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ നെസ്ലി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story