Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന റോൾ​ബാൾ...

സംസ്ഥാന റോൾ​ബാൾ ചാമ്പ്യൻഷിപ്പിന്​ തുടക്കം

text_fields
bookmark_border
തൃക്കാക്കര: സംസ്ഥാന റോൾബാൾ അസോസിയേഷ​െൻറയും എറണാകുളം വൈ.എം.സി.എയുടെയും ജില്ല റോൾബാൾ അസോസിയേഷ​െൻറയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 12ാമത് ജൂനിയർ-സബ്ജൂനിയർ സംസ്ഥാന റോൾബാൾ ചാമ്പ്യൻഷിപ് എറണാകുളം വൈ.എം.സി.എയുടെ തൃക്കാക്കര സ​െൻററിൽ ആരംഭിച്ചു. 12 ജില്ലകളിൽനിന്ന് 26 ടീം മത്സരത്തിൽ പെങ്കടുക്കുന്നു. ഉദ്ഘാടനം പ്രഫ. കെ.വി. തോമസ് എം.പി നിർവഹിച്ചു. വൈ.എം.സി.എ പ്രസിഡൻറ് തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരം എറണാകുളത്തെ 7-2നും കൊല്ലം കോട്ടയത്തെ 3-2നും പരാജയപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ ടീമുകൾ സമനില നേടി. സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം എറണാകുളത്തെ 4-0നും കോട്ടയം തിരുവനന്തപുരത്തെ 2-1നും കോഴിക്കോട് പത്തനംതിട്ടയെ 8-0നും പരാജയപ്പെടുത്തി. മലപ്പുറം, ആലപ്പുഴ ടീമുകൾ സമനില നേടി.
Show Full Article
TAGS:LOCAL NEWS 
Next Story