Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗതാഗതക്കുരുക്ക്: കോടതി ...

ഗതാഗതക്കുരുക്ക്: കോടതി വിധി നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പരാതി

text_fields
bookmark_border
ആലുവ: നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുന്നു. പൊതുപ്രവർത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് കോടതിയലക്ഷ്യത്തിന് ഹരജി നൽകാനൊരുങ്ങുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഖാലിദ് കഴിഞ്ഞ വർഷം ഹൈകോടതിയെ സമീപിച്ചിരുന്നു. പൊതുമരാമത്ത് എക്സി. എൻജിനീയർ, ജല അതോറിറ്റി എക്സി. എൻജിനീയർ, ആർ.ടി.ഒ, ആലുവ നഗരസഭ എന്നിവരായിരുന്നു എതിർകക്ഷികൾ. മൂന്ന് മാസത്തിനുള്ളിൽ പരിഹാരമുണ്ടാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. എന്നാൽ, ഇതുവരെ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് മുൻ ഹരജിയിലെ എതിർകക്ഷികൾക്കെതിരെ കോടതിയലക്ഷ്യ ഹരജി നൽകാനുള്ള തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story