Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.പി.സി കാഡറ്റുകൾ...

എസ്.പി.സി കാഡറ്റുകൾ പുരധിവാസ കേന്ദ്രം സന്ദർശിച്ചു

text_fields
bookmark_border
എടവനക്കാട്: ത്രിദിന ഓണാവധി ക്യാമ്പി​െൻറ ഭാഗമായി എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹൈസ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ ഡിമൻഷ്യ പുനരധിവാസ കേന്ദ്രം സന്ദർശിച്ചു. ഇല്ലത്തുപടിയിലെ കേന്ദ്രത്തിലെത്തിയ കാഡറ്റുകൾ മറവിരോഗം ബാധിച്ച അന്തേവാസികളുമായി സൗഹൃദം പങ്കുവെച്ചു. സ​െൻറർ സൂപ്രണ്ട് ഹുസൈൻ, സോഷ്യൽ വർക്കർ നിഥിൻ ജോസഫ്, ഡോ. മനു എന്നിവർ കാഡറ്റുകളുമായി സംവദിച്ചു. കാഡറ്റുകളായ പാർവതി, ഗൗരി, അനീന, നിഖിൽ മണി, സുഫിയാൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ടീം ലീഡർമാരായ നന്ദുദേവ്, അദിയ രാജേഷ് എന്നിവരോടൊപ്പം പ്രധാനാധ്യാപിക കെ.കെ. നസി, സി.പി.ഒ എൻ.ആർ. പ്രമോദ്, എം.എം സഫ്വാൻ, ഡ്രിൽ ഇൻസ്ട്രക്ടർ ഷാഹിർ എന്നിവർ നേതൃത്വം നൽകി. അന്തേവാസികൾക്ക് പോഷകാഹാര കിറ്റും സമ്മാനവും നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story