Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദർശൻ^2017ന് തുടക്കം

ദർശൻ^2017ന് തുടക്കം

text_fields
bookmark_border
ദർശൻ-2017ന് തുടക്കം പറവൂർ: വിദ്യാർഥികളിൽ സാമൂഹികപ്രതിബദ്ധത ഉണ്ടാക്കാനും ജീവിതവിജയം കൈവരിക്കാൻ ലക്ഷ്യബോധം വളർത്താനുമുള്ള ബോധവത്കരണം എന്ന ലക്ഷ്യത്തോടെ കാരുണ്യ സർവിസ് സൊസൈറ്റിയുടെ ദർശൻ-2017ന് തുടക്കമായി. വടക്കേക്കര എസ്.ഐ ഷോജോ വർഗീസ് ഉദ്ഘാടനം ചെയ്തു. കാരുണ്യ സർവിസ് സൊസൈറ്റി വൈസ് പ്രസിഡൻറ് മനോജ് കാട്ടിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ സാജു പുത്തൻവീട്ടിൽ, കേരള സ്പീച്ച് അക്കാദമി ഡയറക്ടർ ചാർളി പോൾ, നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോഒാഡിനേറ്റർ ടോണി തോമസ്, വടക്കേക്കര പഞ്ചായത്ത് അംഗം മേഴ്സി സനൽകുമാർ, കാരുണ്യ ജനറൽ സെക്രട്ടറി ആൻറണി കോണത്ത്, ഷൈൻ, വർഗീസ് കളത്തിൽ, റിനിൽ കുറുപ്പശേരി എന്നിവർ സംസാരിച്ചു. താലൂക്ക് പരിധിയിലെ സ്കൂളുകൾ ദർശൻ-2017​െൻറ ഭാഗമാകും. വിദ്യാർഥികൾക്ക് മൊബൈൽ ഫോണി​െൻറ ദൂഷ്യവശങ്ങൾ, ലഹരിക്കെതിരെ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രമുഖർ ക്ലാസ് നയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story