Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right30 നിത്യോപയോഗ...

30 നിത്യോപയോഗ സാധനങ്ങൾക്ക്​ വില കുറയും; ആഡംബര കാറുകൾക്ക്​ വില കൂടും

text_fields
bookmark_border
ഹൈദരാബാദ്: 30ഒാളം നിത്യോപയോഗസാധനങ്ങൾക്ക് ചരക്ക് സേവന നികുതി(ജി.എസ്.ടി) കുറക്കാൻ ജി.എസ്.ടി കൗൺസിൽ തീരുമാനം. അതോടൊപ്പം ആഡംബരകാറുകളുടെ സെസ് രണ്ടുമുതൽ ഏഴുശതമാനം വരെ കൂട്ടാനും ധാരണയായി. ജൂലൈയിൽ ആരംഭിച്ച ജി.എസ്.ടിയുടെ ആദ്യ റിേട്ടൺ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ പത്തുവരെ നീട്ടുകയും ചെയ്തു. ഇഡലി-ദോശമാവ്, ഗ്യാസ് ലൈറ്റർ, ഉണങ്ങിയ വാളൻപുളി, കസ്റ്റാർഡ് പൗഡർ, പിണ്ണാക്ക്, ചന്ദനത്തിരി, പ്ലസ്റ്റിക് റെയിൻകോട്ട്, റബർ ബാൻഡ്, ചൂല്, ബ്രഷ് തുടങ്ങിയ 30ഒാളം സാധനങ്ങൾക്കാണ് ജി.എസ്.ടി കുറച്ചത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ വഴി വിൽക്കുന്ന ഖാദിതുണിത്തരങ്ങളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കി. സെസിൽ രണ്ടുമുതൽ ഏഴുശതമാനം വരെ വർധന വരുത്തിയതിനാൽ ഇടത്തരം കാറുകൾക്കും ആഡംബര-എസ്.യു.വികൾക്കും വില കൂടും. ഇടത്തരം കാറുകൾക്ക് രണ്ടുശതമാനമാണ് അധിക സെസ്. വലിയ കാറുകൾക്ക് അഞ്ചും എസ്.യു.വികൾക്ക് ഏഴും ശതമാനവും അധിക സെസ് ചുമത്തും. ഇതോടെ കാറുകളുടെ നികുതി ജി.എസ്.ടിക്ക് മുമ്പുള്ള നികുതിനിരക്കിലേക്കെത്തുകയും ചെയ്തു. ചെറിയ പെട്രോൾ കാറുകൾ, 1200 സി.സി വരെയുള്ള ഡീസൽ കാറുകൾ, ഹൈബ്രിഡ് കാറുകൾ എന്നിവയെ അധികനികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. അധികനികുതി പ്രാബല്യത്തിൽ വരുന്ന തീയതി സർക്കാർ പിന്നീട് അറിയിക്കും. ബ്രാൻഡ് ചെയ്യാത്ത ഭക്ഷ്യവസ്തുക്കളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയതിനാൽ ജി.എസ്.ടി നടപ്പാക്കിയശേഷം നികുതി ഒഴിവായിക്കിട്ടാൻ നിരവധി ബ്രാൻഡഡ് ഉൽപന്നങ്ങളെ കമ്പനികൾ ബ്രാൻഡ് രഹിതമാക്കിക്കൊണ്ടിരിക്കുകയാണ്. ഇൗ സാഹചര്യം കണക്കിലെടുത്ത് ഒരു ഉൽപന്നം ബ്രാൻഡഡ് ആണോ അല്ലയോ എന്നത് തീരുമാനിക്കാൻ 2017 േമയ് 15 അവസാന തീയതിയായി കണക്കാക്കാനും ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു. 70 ശതമാനത്തിലേറെ വരുന്ന നികുതിദായകരുടെ 95,000 കോടിയുടെ നികുതി റിേട്ടൺ ഇതുവരെ ലഭിച്ചതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. കഴിഞ്ഞ ജൂൈലയിൽ ജി.എസ്.ടി നടപ്പാക്കിയശേഷമുള്ള രണ്ടാമത്തെ കൗൺസിൽ യോഗമാണ് ശനിയാഴ്ച ചേർന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story