Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം ശ്രമം...

സി.പി.എം ശ്രമം അപഹാസ്യം ^മംഗത്റാം പസ്​ല

text_fields
bookmark_border
സി.പി.എം ശ്രമം അപഹാസ്യം -മംഗത്റാം പസ്ല തൃശൂർ: ഇന്ത്യയിൽ സംഘ്പരിവാർ ഉയർത്തുന്ന വെല്ലുവിളി രാഷ്ട്രീയമായും സാമ്പത്തികമായും നേരിടാനുള്ള ജനകീയ മുന്നണി രൂപപ്പെടുത്താൻ ആർ.എം.പി.ഐ നേതൃത്വം നൽകുമെന്ന് ജനറൽ സെക്രട്ടറി മംഗത്റാം പസ്ല. രണ്ട് ദിവസങ്ങളിലായി നടന്ന കേന്ദ്രകമ്മിറ്റി യോഗത്തി​െൻറ സമാപനത്തിനു ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാറിനെതിരെ കോൺഗ്രസുമായി ചേർന്ന് മുന്നണി രൂപപ്പെടുത്താനുള്ള സി.പി.എം ശ്രമം അപഹാസ്യമാണ്. കോൺഗ്രസ് മാറിയിട്ടില്ല, എന്നാൽ സി.പി.എം മാറിയിരിക്കുന്നുവെന്നതാണ് ഇത് തെളിയിക്കുന്നത്. യഥാർഥത്തിൽ ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലാളികളുടെയും സമരങ്ങളെ ഏകോപിപ്പിച്ച് ജനകീയ മുന്നണി രൂപപ്പെടുത്തിയാണ് ബദൽ രാഷ്ട്രീയം സൃഷ്ടിക്കേണ്ടത്. മോദിയുടെ നയങ്ങൾ തന്നെയാണ് ബുദ്ധദേവും പിണറായിയും നടപ്പിലാക്കിയതും നടപ്പിലാക്കുന്നതുമെന്നും പസ്ല ആരോപിച്ചു. അഡ്വ. ഭഗത്സിങ് അധ്യക്ഷത വഹിച്ചു. കെ. ഗംഗാധർ, ടി.എൽ. സന്തോഷ്, എൻ. വേണു, കെ.എസ്. ഹരിഹരൻ, പി.ജെ. മോൻസി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story