Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകല്യാശ്ശേരിയിൽ നിയമസഭ...

കല്യാശ്ശേരിയിൽ നിയമസഭ വജ്രജൂബിലിയാഘോഷം തുടങ്ങി; ചരിത്രരേഖകൾ കാണാന്‍ പുതുതലമുറ സമയം കണ്ടെത്തണം ^മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

text_fields
bookmark_border
കല്യാശ്ശേരിയിൽ നിയമസഭ വജ്രജൂബിലിയാഘോഷം തുടങ്ങി; ചരിത്രരേഖകൾ കാണാന്‍ പുതുതലമുറ സമയം കണ്ടെത്തണം -മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പാപ്പിനിശ്ശേരി: ചരിത്രരേഖകളും നിയമസഭയുടെ ചരിത്രവുമൊക്കെ കാണാന്‍ പുതുതലമുറ സമയം കണ്ടെത്തണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഒരു വിരല്‍ത്തുമ്പിലൂടെ എല്ലാം കാണാനും കേള്‍ക്കാനും കഴിയുന്ന ചെറു ഉപകരണം എല്ലാവരുേടയും കൈയിലുള്ളപ്പോള്‍, ഇത്തരം ചരിത്രരേഖകള്‍ വന്നുകാണാന്‍ സമയമില്ലാത്തവരാണ് ഇളംതലമുറക്കാർ. ജനാധിപത്യസംരക്ഷണത്തിന് അതി​െൻറ യഥാർഥചരിത്രം പുതിയതലമുറ അറിയേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ വജ്രജൂബിലിയാഘോഷവും നിയമസഭാ ചരിത്രപ്രദർശനവും കല്യാശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു ദിവസമായാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. പി. കരുണാകരൻ എം.പി, ടി.വി. രാജേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന, പി.കെ. ഗിരിജ എന്നിവർ സംസാരിച്ചു. ഇ.കെ. നായനാരുടെ പത്നി കെ.പി. ശാരദ, എ.കെ.ജിയുടെ മകൾ ലൈല തുടങ്ങിയവരും പങ്കെടുത്തു. ആഘോഷത്തി​െൻറ ഭാഗമായി ശനിയാഴ്ച വൈകീട്ട് വിവിധ കലാപരിപാടികളും ജോൺ ഫെർണാണ്ടസ് എം.എൽ.എ എഴുതി സംവിധാനം ചെയ്ത നാടകവും അരങ്ങേറി. വജ്രജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകീട്ട് മൂന്നിന് നായനാർ സ്മൃതിസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജില്ലയിലെ മുൻ നിയമസഭാ സാമാജികരെ ആദരിക്കും. തിങ്കളാഴ്ച മാതൃകാ നിയമസഭ 1-.30-ന്‌ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story