Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎലിപ്പെട്ടിയിൽ...

എലിപ്പെട്ടിയിൽ മരപ്പട്ടി കുടുങ്ങി

text_fields
bookmark_border
കോതമംഗലം: വീടി​െൻറ മച്ചിന് മുകളിൽ വച്ച . നെല്ലിക്കുഴി ഇരുമലപ്പടി അക്കാലമറ്റത്തിൽ പരീതി​െൻറ വീട്ടിലാണ് മരപ്പട്ടിയെ ലഭിച്ചത്. ശനിയാഴ്ച രാവിലെ എലിപ്പെട്ടി നോക്കിയപ്പോഴാണ് മരപ്പട്ടിയെ കണ്ടത്. കോതമംഗലം വനം വകുപ്പ് ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് ഡി.എഫ്.ഒ ദീപ രൂപവത്കരിച്ച വൈൽഡ് അനിമൽ റെസ്ക്യു ടീം അംഗങ്ങളായ ഡെപ്യൂട്ടി ആർ.ഒ പി.എം. അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.പി. വേണു, വാച്ചർമാരായ എം.കെ. അയ്യപ്പൻ, എം.കെ. ഷൈൻ എന്നിവർ സ്ഥലത്ത് എത്തി മരപ്പട്ടിയെ രക്ഷിച്ചു. നാല് വയസ്സുള്ള ആൺ വർഗത്തിൽപ്പെട്ട ഇതിന് 3.5 കിലോ തൂക്കവുമുണ്ട്. മരപ്പട്ടിയെ തട്ടേക്കാട് ചോലമലയിൽ തുറന്നുവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story