Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിലക്കയറ്റം...

വിലക്കയറ്റം തുടർന്നിട്ടും സര്‍ക്കാര്‍ ഉറക്കത്തിൽ ^ചെന്നിത്തല

text_fields
bookmark_border
വിലക്കയറ്റം തുടർന്നിട്ടും സര്‍ക്കാര്‍ ഉറക്കത്തിൽ -ചെന്നിത്തല തിരുവനന്തപുരം: ഓണം കഴിഞ്ഞിട്ടും കുതിച്ചുയരുന്ന അവശ്യസാധന വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം തൊട്ടാല്‍ പൊള്ളുന്ന വിലയാണിപ്പോൾ. ഓണക്കാലത്ത് സര്‍ക്കാറി​െൻറ വിപണി ഇടപെടല്‍ പരിമിതമായിരുന്നത് കാരണം ഫലംകണ്ടില്ല. ആന്ധ്രയില്‍നിന്ന് അരി കൊണ്ടുവന്ന് വില പിടിച്ചുനിര്‍ത്തുമെന്ന ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനവും പാഴായി. സംസ്ഥാനത്ത് സമീപകാലത്തൊന്നും വിലക്കയറ്റം ഇത്ര രൂക്ഷമായിട്ടില്ല. വില നിയന്ത്രിക്കുന്നതിന് അലംഭാവം ഉപേക്ഷിച്ച് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിച്ചാണ് പെട്രോളി​െൻറ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്. എല്ലാ ഉൽപന്നങ്ങളെയും ജി.എസ്.ടിയുടെ കുടക്കീഴില്‍ കൊണ്ടുവന്നിട്ടും പെട്രോളിനെ ഉള്‍പ്പെടുത്താതിരിക്കുന്നത് ഈ കൊള്ള തുടരാനാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story