Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുങ്ങിമരിച്ചവരുടെ...

മുങ്ങിമരിച്ചവരുടെ വീടുകൾ സന്ദർശിച്ചു

text_fields
bookmark_border
കളമശ്ശേരി: പെരുമ്പാവൂരിൽ പാറമടയിൽ മുങ്ങിമരിച്ച ശ്രാവൺ, വിനായകൻ, അഭിജിത് എന്നിവരുടെ വീടുകൾ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സന്ദർശിച്ചു. വൈകീട്ട് അഞ്ചോടെ പാർട്ടി പ്രവർത്തകർക്കൊപ്പമാണ് ഇരുവരും സന്ദർശനം നടത്തിയത്. ഹോമിയോ ആശുപത്രി: പാര്‍ട്ടിക്കാര്‍ കഥയറിയാതെ ആട്ടം കാണുകയാണെന്ന് ആശ സനില്‍ കാക്കനാട്: ഒരുനിലമാത്രം നിര്‍മിച്ച ജില്ല ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങാൻ തടസ്സങ്ങള്‍ ഏറെയുണ്ടെന്ന് ജില്ല പഞ്ചായത്ത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ആശുപത്രിയുടെ പ്രവര്‍ത്തനം കാക്കനാേട്ടക്ക് മാറ്റാന്‍ ആറ് കോടി ചെലവിട്ട് മൂന്നുനില കെട്ടിടം നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച രണ്ടുകോടി വിനിയോഗിച്ച്് മൂന്നുവര്‍ഷംമുമ്പ് ഒരുനിലയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. രണ്ട് നിലകളുടെകൂടി നിര്‍മാണം പൂര്‍ത്തീകരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാറിനോട് കത്ത് മുഖേനയും ആരോഗ്യമന്ത്രിയെ സന്ദര്‍ശിച്ചും ബാക്കി തുക അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ജില്ല പഞ്ചായത്ത്് പ്രസിഡൻറ് ആശ സനില്‍ വ്യക്തമാക്കി. ആശുപത്രി കെട്ടിടത്തി​െൻറ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും തുറക്കാത്തതില്‍ പ്രതിഷേധിച്ച്് കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് എം.ഒ. വര്‍ഗീസി​െൻറ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കെട്ടിടത്തി​െൻറ കവാടത്തില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ജില്ല പഞ്ചായത്തിലെ യു.ഡി.എഫ് ഭരണത്തിന് നേതൃത്വം നൽകുന്ന ആശ സനിലി​െൻറ പ്രതികരണം. കാക്കനാട് ഐ.എം.ജിക്ക് സമീപമാണ് ജില്ല പഞ്ചായത്ത് ഹോമിയോ ആശുപത്രി കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഒരുനില മാത്രം പണിതതോടെ നിര്‍മാണം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story