Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഫായ് കർമചാരി ദേശീയ...

സഫായ് കർമചാരി ദേശീയ കമീഷൻ കൊച്ചി തുറമുഖ ട്രസ്​റ്റിൽ

text_fields
bookmark_border
മട്ടാഞ്ചേരി: താഴെതട്ടിൽ ശുചീകരണജോലി ചെയ്യുന്നവരുടെ ക്ഷേമത്തിന് രൂപവത്കരിച്ച മൻഹർ വൽജി ഭായ് സാല ചെയർമാനായ സഫായി കർമചാരി കമീഷൻ കൊച്ചി തുറമുഖ ട്രസ്റ്റ് സന്ദർശിച്ചു. കേന്ദ്ര സാമൂഹികനീതി വകുപ്പിന് കീഴിലുള്ളതാണ് കമീഷൻ. തുറമുഖ ട്രസ്റ്റിലെ സഫായി കർമചാരി, കേന്ദ്ര എസ്.സി, എസ്.ടി ജീവനക്കാർ എന്നിവരുടെ പ്രതിനിധികളുമായി പരാതികൾ കമീഷൻ ചർച്ച ചെയ്തു. തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ എ.വി. രമണയുമായും കമീഷൻ ചർച്ച നടത്തി. അഗതികൾക്ക് അന്നദാനം പള്ളുരുത്തി: മുസ്ലിം യൂത്ത് ലീഗ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളുരുത്തി റിലീഫ് സെറ്റിൽമ​െൻറിൽ അന്നദാനം നടത്തി. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി.കെ. അഷ്റഫ്, പി.എം. ഹനീഫ്, വി.എ. ആഷിഖ്, എം. നജീബ്, അനസ് ഗഫൂർ, എം.ടി. റഫീഖ്, മൻസൂർ അഹമ്മദ്, കെ.ഐ. അക്ബർ, പി.ഡി. അജീഷ്, ഹാരിസ് സാലിഹ്, പി.യു. സിയാദ് എന്നിവർ സംബന്ധിച്ചു. ഒക്ടോബർ 31വരെ രജിസ്ട്രേഷൻ പുതുക്കാം മട്ടാഞ്ചേരി: 1997 ജനുവരി ഒന്ന് മുതൽ 2017 ജൂലൈ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ ഒക്ടോബർ 31 വരെ സമയം അനുവദിച്ച് സർക്കാർ ഉത്തരവായതായി കൊച്ചി എംപ്ലോയ്‌മ​െൻറ് ഓഫിസർ വി.എസ്. ബീന അറിയിച്ചു. ഓൺലൈൻ പോർട്ടൽ മുഖേനയും പുതുക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story