Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡുകൾ തകർന്നു;...

റോഡുകൾ തകർന്നു; ഉദ്യോഗസ്​ഥർക്ക്​ മൗനം

text_fields
bookmark_border
തൃപ്പൂണിത്തുറ: പൊതുമരാമത്തുവകുപ്പി​െൻറ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കാൽനട പോലും സാധ്യമല്ലാതായിട്ടും നന്നാക്കാൻ തയാറാകാത്തത് യാത്രക്കാെര വലക്കുന്നു. ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെടുകയും നിരവധി അപകടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടും പൊതുമരാമത്ത് വിഭാഗം അനങ്ങുന്നില്ല. ഉദയംപേരൂർ പുതിയകാവ്, പൂത്തോട്ട, തൃപ്പൂണിത്തുറ, എരൂർ, എസ്.എൻ കവല, റിഫൈനറി റോഡ്, കരിങ്ങാച്ചിറ, തിരുവാങ്കുളം, ചോറ്റാനിക്കര വട്ടുക്കുന്ന്, തലക്കോട്ട് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് ദുരിതാവസ്ഥയിലാണ്. അത്താഘോഷം പ്രമാണിച്ചുണ്ടായ പ്രതിഷേധത്തെ തുടർന്ന് മെറ്റൽ ഇട്ട് ഓട്ടയടക്കുക മാത്രമായിരുന്നു. മഴയുടെ പേരുപറഞ്ഞ് റോഡ് അറ്റകുറ്റപ്പണി നടത്താത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അപകടങ്ങളും ഗതാഗത തടസ്സങ്ങളും മൂലം മണിക്കൂറുകളാണ് പാഴാകുന്നത്. പൊതുമരാമത്ത് വകുപ്പി​െൻറ നിഷേധാത്മക നിലപാടിനെതിരെ ശക്തമായ സമരത്തിനുള്ള തയാറെടുപ്പിലാണ് െറസിഡൻറ്സ് അസോസിയേഷനുകളും രാഷ്ട്രീയ പാർട്ടികളും. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 21മുതൽ ചോറ്റാനിക്കര: ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 21മുതൽ 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. 21ന് വൈകീട്ട് ആറിന് നടക്കുന്ന കലാ സാംസ്കാരിക സമ്മേളനം പന്തളം രാജപ്രതിനിധി മൂലം തിരുനാൾ പി.ജി. ശശികുമാര വർമ ഉദ്ഘാടനം ചെയ്യും. നടൻ മനോജ്‌ കെ.ജയൻ മുഖ്യാതിഥിയാകും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ.എം.കെ. സുദർശൻ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ്‌ അംഗങ്ങളായ കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.എൻ. അരുൺകുമാർ തുടങ്ങിയവർ സംസാരിക്കും. ഏഴിന് സൗപർണിക നൃത്ത വിദ്യാലയത്തി​െൻറ നൃത്തനൃത്ത്യങ്ങളും 10ന് കേരള കലാക്ഷേത്രയുടെ മേജർസെറ്റ് കഥകളിയും നടക്കും. 22ന് രാവിലെ ഏഴിന് നവരാത്രി സംഗീതോത്സവം ആരംഭിക്കും. രണ്ടു വേദികളിലായി നൃത്തപരിപാടികൾ, സംഗീതക്കച്ചേരി, ഭക്തിഗാനസന്ധ്യ, ഇടയ്ക്ക വിസ്മയം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ നടക്കും. പൂജവെപ്പ് ദിവസമായ 28ന് രാവിലെ 8.30ന് നടൻ ജയറാമും 111 ൽ പരം വാദ്യകലാകാരന്മാരും അണിനിരക്കുന്ന നാലാമത് പവിഴമല്ലിത്തറമേളം നടക്കും. വൈകീട്ട് നാലിന് സരസ്വതി മണ്ഡപത്തിൽ ദുർഗാഷ്ടമി പൂജവെപ്പും 30ന് വിജയദശമി ദിവസം രാവിലെ 8.30 ന് വിദ്യാരംഭം പൂജയെടുപ്പും നടക്കും. 29ന് രാവിലെ 8.30 ന് പെരുവനം കുട്ടൻമാരാരുടെ പഞ്ചാരിമേളവും രാത്രി 8.30 ന് ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യത്തോടെ വിളക്കിനെഴുന്നള്ളിപ്പും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story