Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുമ്പളം ടോൾ പ്ലാസ...

കുമ്പളം ടോൾ പ്ലാസ ജീവനക്കാരൻ യാത്രക്കാരനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ചു

text_fields
bookmark_border
നെട്ടൂർ: കുടുംബവുമായി കാറിൽ സഞ്ചരിച്ച മധ്യവയസ്കനെ കുമ്പളം ടോൾ പ്ലാസ ജീവനക്കാരൻ ക്രൂരമായി മർദിച്ചു. കല്യാണാവശ്യത്തിന് അരൂരിലേക്ക് കാറിൽ കുടുംബവുമായി പോയ തമ്മനം കൊല്ലാമുറി ഉമ്മറിനാണ് (58) തലക്ക് കമ്പിവടികൊണ്ടുള്ള അടിയേറ്റത്. ശനിയാഴ്ച രാത്രി 8.50-നാണ് സംഭവം. ടോൾ കൊടുക്കുന്ന സമയത്ത് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാതെ അസഭ്യം പറഞ്ഞുകൊണ്ട് ഇതര സംസ്ഥാനക്കാരനായ ടോൾ ജീവനക്കാരനാണ് ഉമ്മറിനെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന കമ്പിവടി എടുത്ത് തലക്കടിച്ചതെന്ന് കാറോടിച്ചിരുന്ന ഉമ്മറി​െൻറ മകൻ അസ്ലം പറഞ്ഞു. സംഭവം കണ്ട് നാട്ടുകാർ വിഷയത്തിൽ ഇടപെട്ടതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. വിവരമറിഞ്ഞ് പനങ്ങാട് പൊലീസും സ്ഥലത്തെത്തി. തുടർന്ന് എൻ.എച്ച്.എ.ഐയുടെ ആംബുലൻസിൽ ഉമ്മറിനെ നെട്ടൂർ ലേക്േഷാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റതിനെത്തുടർന്ന് ഉമ്മർ തീവ്രപരിചരണ വിഭാഗത്തിലാണ്. കുമ്പളം ടോൾ പ്ലാസയിൽ ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ ജീവനക്കാർ ഗുണ്ടകളെപോലെയാണ് വാഹനയാത്രക്കാരോട് പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. ടോൾ കൗണ്ടറിൽ ഇരുമ്പുവടി സൂക്ഷിച്ചുകൊണ്ടാണ് ജീവനക്കാർ യാത്രക്കാരോട് ഇടപെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story