Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഭാ ഐക്യനീക്കം...

സഭാ ഐക്യനീക്കം അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് മുതിർന്ന വൈദികർ

text_fields
bookmark_border
കോലഞ്ചേരി: മലങ്കരസഭയിൽ യോജിപ്പും ഐക്യവും കൊണ്ടുവരാൻ ശ്രമിക്കുന്ന പാത്രിയാർക്കീസ് ബാവയുടെ നീക്കങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നവർ എത്ര ഉന്നതരായാലും അവരെ ഒറ്റപ്പെടുത്തണമെന്ന് മുതിർന്ന യാക്കോബായ വൈദികർ. സഭയിലെ മുതിർന്ന വൈദികരും ക്വസ്റ്റ് 4 പീസ് എന്ന സംഘടനയുടെ ഭാരവാഹികളുമായ ഫാ. ഔസേഫ് പാത്തിക്കൽ കോർ എപ്പിസ്കോപ്പ, ഫാ. വർഗീസ് കല്ലാപ്പാറ എന്നിവരാണ് സഭകളുടെ ലയനനീക്കത്തെ പിന്തുണച്ച് പ്രസ്താവനയിറക്കിയത്. പാത്രിയാർക്കീസ് ബാവ എടുക്കുന്ന ഏത് തീരുമാനവും മലങ്കരയിലെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി അംഗീകരിക്കും. മലങ്കരയിലെ യാക്കോബായ--ഓർത്തഡോക്സ് വിഭാഗങ്ങൾ ഒന്നിക്കണം. ഇതിന് സഭാ മേലധ്യക്ഷനായ പാത്രിയാർക്കീസ് ബാവ കൈക്കൊള്ളുന്ന തീരുമാനങ്ങളെ പൂർണമായും പിന്തുണക്കും. ഐക്യനീക്കത്തെ അട്ടിമറിക്കാനും പള്ളികളിൽ സംഘർഷം സൃഷ്ടിക്കാനും ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു. 1972ൽ ഒന്നായിരുന്ന സഭയുടെ മാനേജിങ് കമ്മിറ്റിയിൽനിന്ന് ഇറങ്ങി വന്ന് യാക്കോബായ വിഭാഗത്തിന് നേതൃത്വം നൽകിയ 17 വൈദികരിൽ ജീവിച്ചിരിക്കുന്ന മൂന്ന് പേരിൽ രണ്ടുപേരാണ് ഇപ്പോൾ സഭാ യോജിപ്പിന് അനുകൂലമായി പ്രസ്താവനയിറക്കിയതെന്നത് ശ്രദ്ധേയമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story