Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎക്സൈസ്​ റെയ്​ഡ്​;...

എക്സൈസ്​ റെയ്​ഡ്​; കഞ്ചാവ് കൈവശം ​െവച്ചതിന്​ ഏഴുപേർക്കെതിരെ കേസ്​

text_fields
bookmark_border
അനധികൃത മദ്യവിൽപന; ഒരാൾ റിമാൻഡിൽ ആലപ്പുഴ: ആലപ്പുഴ എക്സൈസ് എൻഫോഴ്മ​െൻറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ കഞ്ചാവ് കൈവശം െവച്ച ഏഴുപേർക്കെതിരെ കേസ് എടുത്തു. അനധികൃത മദ്യവിൽപന നടത്തിയ മറ്റൊരാൾ റിമാൻഡിലായി. മാരാരിക്കുളം ബീച്ച്, ജനക്ഷേമം ചെത്തി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ െറയ്ഡിൽ കഞ്ചാവ് കൈവശം െവച്ചതിനും വിൽപന നടത്തിയതിനും ഉപയോഗിച്ചതിനുമായി ക്രിമിനൽ കേസുകളിൽ പ്രതിയായവർ ഉൾപ്പെടെ എട്ടുപേർക്കെതിരെ കേസ് എടുത്തു. പാതിരപ്പള്ളി ഇന്ദിരകോളനിയിൽ പുത്തൻപുരക്കൽ റോയ്സൺ, മാരാരിക്കുളം വടക്ക് ചെത്തി പുത്തൻപുരക്കൽ സിജു എന്ന അലോഷ്യസ്, മാരാരിക്കുളം വടക്ക് തോട്ടുങ്കൽ വീട്ടിൽ ജാക്സൺ, മാരാരിക്കുളം വടക്ക് പുത്തൻപുരക്കൽ രജു എന്ന അഗസ്റ്റ്യൻ, മാരാരിക്കുളം വടക്ക് താന്നിക്കൽ വീട്ടിൽ പ്രവീൺ ജോസ് എന്ന സനീഷ്, മാരാരിക്കുളം വടക്ക് ചെത്തി തെേക്കവീട്ടിൽ കുട്ടൂസ് എന്ന സെബാസ്റ്റ്യൻ, മാരാരിക്കുളം ചെത്തി വാച്ചാക്കൽ വീട് ജോചൊക്കി എന്ന അനോഷ് എന്നിവരാണ് പിടിയിലായത്. മാരാരിക്കുളം, ചെത്തി ബീച്ചുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗവും വിൽപനയും സാമൂഹികവിരുദ്ധശല്യവും വർധിച്ചതായി പരാതി ലഭിച്ചതിത്തെുടർന്ന് നടത്തിയ രഹസ്യ നിരീക്ഷണത്തി​െൻറയും റെയ്ഡി​െൻറയും അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് 60 പൊതി കഞ്ചാവും ഇരുചക്ര വാഹനങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ആലപ്പുഴ പുന്നപ്ര വാട്ടർ ഹൗസിന് സമീപം കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് അനധികൃതമായി വിദേശമദ്യം കച്ചവടം ചെയ്തതിന് പറവൂർ വില്ലേജിൽ താഴ്ചയിൽ വീട്ടിൽ വിനീഷീനെയാണ് (25) അറസ്റ്റ് ചെയ്തത്. ആലപ്പുഴ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളിൽനിന്ന് 5.500 ലിറ്റർ വിദേശമദ്യവും മദ്യം വിറ്റ 4800 രൂപയും പിടിച്ചെടുത്തു. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. ബാബുവി​െൻറ നേതൃത്വത്തിൽ നടത്തിയ െറയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ എൻ. ബാബു, കുഞ്ഞുമോൻ, സുമേഷ്, എം.കെ. സജിമോൻ, സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റെനി, ഓംകാർനാഥ്, അരുൺ, അനിൽകുമാർ, ശരത്ബാബു എന്നിവർ പങ്കെടുത്തു. ഫാഷിസത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കണം -തനിമ ആലപ്പുഴ: അപ്രിയസത്യങ്ങൾ വെളിപ്പെടുത്തുന്ന എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും നിഷ്ഠുരമായി കൊലപ്പെടുത്തുന്നവർ രാജ്യത്തി​െൻറ പൊതുശത്രുക്കളാണെന്ന് തനിമ കലാസാഹിത്യവേദി. സമൂഹം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ ഇത്തരം ഇരുട്ടി​െൻറ ശക്തികളാണ്. ഇവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാൻ ഭരണകൂടം അറച്ചുനിൽക്കുകയാണ്. തനിമ സാഹിത്യവേദി ജില്ല കമ്മിറ്റി ഗൗരി ലേങ്കഷി​െൻറ കൊലപാതകത്തെ അപലപിച്ചു. റോഹിങ്ക്യൻ അഭയാർഥികളോട് മനുഷ്യത്വം കാട്ടണമെന്ന് ഭരണകൂടത്തോട് അഭ്യർഥിച്ചു. തനിമ പ്രസിഡൻറ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബഷീർ, ഇ. ഖാലിദ്, കാസിം, താഹ, ബാബു, ബെച്ചി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story