Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസബ്​ ജൂനിയർ...

സബ്​ ജൂനിയർ ബാസ്കറ്റ്​ബാൾ; ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന്

text_fields
bookmark_border
ആലപ്പുഴ: പുന്നപ്ര ജ്യോതിനികേതൻ സ്കൂളിൽ ആരംഭിച്ച കേരള സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ശനിയാഴ്ച ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട, കോഴിക്കോട്, ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, ഇടുക്കി, കണ്ണൂർ, കൊല്ലം ടീമുകളാണ് അർഹത നേടിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കോട്ടയം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, വയനാട്, കാസർകോട് ടീമുകളും മത്സരിക്കും. ജലസ്രോതസ്സുകളുടെ റിപ്പോർട്ട് പ്രകാശനംചെയ്തു ആലപ്പുഴ: സാക്ഷരത തുല്യത പഠനത്തിന് പുറമെ പരിസ്ഥിതി സാക്ഷരതക്ക് മുൻതൂക്കം കൊടുത്തുള്ള സാക്ഷരത മിഷ​െൻറ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ്. ആലപ്പുഴ നഗരസഭ സാക്ഷരത മിഷ​െൻറ ആഭിമുഖ്യത്തിൽ നടത്തിയ ലോക സാക്ഷരത ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമാസമായി സാക്ഷരത മിഷൻ നടത്തിയ ജലസ്രോതസ്സുകളുടെ വിവരശേഖരണത്തി​െൻറ റിപ്പോർട്ട് പ്രകാശനം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. മെഹബൂബ് നിർവഹിച്ചു. വാർഡ് കൗൺസിലർ എ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഡ്വ എ.എം. റസാഖ്, ഷീല മോഹൻ, ജില്ല സാക്ഷരത മിഷൻ എക്സിക്യൂട്ടിവ് അംഗം പി. ജ്യോതിസ്, സാക്ഷരത പ്രവർത്തകൻ ആർ. അനിൽകുമാർ, തുല്യത അധ്യാപകൻ സി.എ. സന്തോഷ് എന്നിവർ സംസാരിച്ചു. എൻ.സി.ഇ.സി പ്രേരക് എം. ഉഷ സ്വാഗതവും സി.ഇ.സി പ്രേരക് പ്രമീളദേവി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story