Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഷിത്തണ്ടുകൊണ്ട്​...

മഷിത്തണ്ടുകൊണ്ട്​ സലാഡ് കളകളുടെ ആരോഗ്യരഹസ്യവുമായി അന്നം ഔഷധം

text_fields
bookmark_border
ആലപ്പുഴ: മഷിത്തണ്ടുകൊണ്ട് സലാഡ് ഉണ്ടാക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാത്തവർ അമ്പലപ്പുഴയിൽ നടക്കുന്ന 'മിഴാവ്' സാംസ്കാരികോത്സവ വേദിയിൽ എത്തിയാൽ മതി. അന്നം ഔഷധം സ്റ്റാളിൽനിന്ന് മഷിത്തണ്ടും വാഴപ്പിണ്ടിയും ഉപയോഗിച്ചുള്ള നല്ല സലാഡ് രുചിച്ചുനോക്കാം. ശരീരവേദനക്കും പനിക്കും ഉത്തമ ഔഷധമാണിതെന്ന് മാത്രമല്ല, അർബുദത്തെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ളതെന്നാണ് കണ്ടുപിടിത്തം. പാടത്തും പറമ്പിലും വളരുന്ന കളകൾ മനുഷ്യനുപയോഗിക്കാവുന്ന മരുന്നും ഭക്ഷണവുമാണെന്ന് ഓർമപ്പെടുത്തുകയാണ് അന്നം ഔഷധം ആരോഗ്യസുരക്ഷ മിഷൻ പ്രവർത്തകർ. വിജ്ഞാനത്തിനൊപ്പം ആരോഗ്യദായകമായ ഒരു പുതുവഴിയും നമ്മെ ഓർമിപ്പിക്കുകയാണ് പ്രദർശനം. ഇത്തരത്തിെല അറുപതോളം കളകളും മിഴാവിലെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നശിപ്പിച്ചുകളയുന്ന കളകളിൽ പലതും ഭക്ഷ്യയോഗ്യമാണെന്നും ഔഷധമൂല്യമുള്ളതാണെന്നും ഗവേഷണത്തിലൂടെ കണ്ടെത്തിയ ഡോ. സജീവ്കുമാറാണ് ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ. പൊന്നാനിയിലെ പാരമ്പര്യ വൈദ്യകുടുംബത്തിൽനിന്നുള്ള സജീവ്കുമാർ കോട്ടയം ഉഴവൂരിലെ കെ.ആർ. നാരായണൻ സ​െൻറർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞനാണ്. വനംവകുപ്പി​െൻറ ഹോർത്തൂസ് മലബാറിക്കസ് സ്ഥാപനത്തിലും വിവിധ ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. അന്നത്തി​െൻറ ചീഫ് കോഓഡിനേറ്ററായി മിഴാവിൽ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നത് ആലപ്പുഴക്കാരൻ അലിയാണ്. ഉപ്പും കുരുമുളകും ചെറുനാരങ്ങനീരും കാരറ്റും ചെറുതായരിഞ്ഞ മഷിത്തണ്ടും കൂട്ടി 10 മിനിറ്റോളം െവച്ചശേഷം ഉപയോഗിച്ചാൽ ഉത്തമ ഔഷധത്തിനൊപ്പം മികച്ച ഒരു ഭക്ഷണവും തയാർ. ഇതേ രീതിയിൽ വാഴപ്പിണ്ടിയും ഉപയോഗിക്കാം. കാൽമുട്ട് വേദനക്കും മറ്റും ചികിത്സിച്ച് പണം കളഞ്ഞവർക്ക് പ്രയോഗിക്കാൻ ഇവരുടെ നിലമുരിങ്ങ തോരനോ പച്ചടിയോ ഉപയോഗിച്ചുനോക്കാം. എവിടെയും തഴച്ചുവളരുന്ന ഒരുതരം കളയാണ് നിലമുരിങ്ങ. നിലമുരിങ്ങ തോരന് പാകത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വഴറ്റിയെടുക്കുകയാണ് ആദ്യം വേണ്ടത്. ഇതിനൊപ്പം തൊലികളയാതെ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചിട്ട് തോരനുണ്ടാക്കാം. കാൽമുട്ടിലെ ഫ്ലൂയിഡ് കുറയുന്നതിന് ഇതൊരു പരിഹാരമാണെന്നും ഉപയോഗിച്ചവരിൽ ഫലപ്രദമെന്ന് പഠനത്തിൽ തെളിഞ്ഞതായും അലി പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് നിയമസഭ കാൻറീനിൽ ഇവരുടെ ഇലക്കറി സദ്യയുടെ രുചിയറിഞ്ഞവരാണ് സ്പീക്കറും പല മന്ത്രിമാരുൾെപ്പടെയുള്ള സാമാജികരും. 22 കളകൾ ഉപയോഗിച്ചുള്ളതായിരുന്നു വിഭവസമൃദ്ധ സദ്യ. ഇതുമായി ബന്ധപ്പെട്ട ഒരു പുസ്തകവും സ്പീക്കർ പ്രകാശനം ചെയ്തു. സംസ്ഥാനത്തുടനീളം നൂറോളം പ്രദർശനങ്ങളാണ് ഇതുവരെ അന്നം ഔഷധം സംഘടിപ്പിച്ചത്. ശനിയാഴ്ച സമാപിക്കുന്ന മിഴാവ് പ്രദർശനത്തിൽ ഇവരുടെ സലാഡ് കഴിക്കാൻ താൽപര്യമുള്ളവർക്ക് അതിനും സൗകര്യമുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story